Categories: Local NewsErnakulam

മദ്യപാനത്തിനിടെയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു : യുവാവ് പിടിയിൽ

Published by

കാലടി : യുവാവിന്റെ കൊലപാതകം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മലയാറ്റൂർ കാടപ്പാറ മുണ്ടയ്‌ക്ക വീട്ടിൽ വിഷ്ണു (27) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മലയാറ്റൂർ തെക്കിനേൻ വീട്ടിൽ സിബിൻ (28) ആണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ വിഷ്ണുവിന്റെ മർദ്ദനത്തെ തുടർന്നാണ് സിബിൻ കൊല്ലപ്പെട്ടത്. ഉടനെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി , എസ്.ഐമാരായ ടി.വി സുധീർ, റെജിമോൻ ,വി.എസ് ഷിജു, പി വി ജോർജ്, സി പി ഒ എൻ.കെ നിഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by