Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയുടെ ഗ്രേറ്റ് സെവന്‍ ടെക് കമ്പനികള്‍ തകരുന്നു; ചുങ്കപ്പോര് അമേരിക്കയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമോ? ഇലോണ്‍ മസ്കിനും പേടി

ലോക പ്രശസ്തമായ അമേരിക്കയുടെ ഏഴ് ടെക് കമ്പനികള്‍ കഴിഞ്ഞ ആഴ്ച അമേരിക്കയുടെ ഓഹരിവിപണിയില്‍ തകര്‍ന്നടിഞ്ഞത് ഞെട്ടലോടെയാണ് ട്രംപും കൂട്ടരും കണ്ടത്. മാഗ്നിഫിസെന്‍റ് സെവന്‍ (രാജകീയ പ്രൗഢിയുള്ള ഏഴ് കമ്പനികള്‍) എന്നറിയപ്പെടുന്ന ലോകം കീഴടക്കിയ ഏഴ് അമേരിക്കന്‍ ടെക് കമ്പനികളായ ഫെയ്സ്ബുക്ക്, മെറ്റ, എന്‍വിഡിയ, ആല്‍ഫബെറ്റ്, പലന്‍റിര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ 15 ശതമാനം വരെയാണ് ചുങ്കഭീതിയില്‍ ഇടിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2025, 06:05 pm IST
in World, Business
ട്രംപിന്‍റെ ചുങ്കപ്പോര് കാരണം അമേരിക്കയുടെ ഓഹരി വിപണിയില്‍ തകര്‍ന്നടിഞ്ഞ അമേരിക്കയുടെ ഗ്രേറ്റ് സെവന്‍ കമ്പനികള്‍ (വലത്ത്)

ട്രംപിന്‍റെ ചുങ്കപ്പോര് കാരണം അമേരിക്കയുടെ ഓഹരി വിപണിയില്‍ തകര്‍ന്നടിഞ്ഞ അമേരിക്കയുടെ ഗ്രേറ്റ് സെവന്‍ കമ്പനികള്‍ (വലത്ത്)

വാഷിംഗ്ടണ്‍: ലോക പ്രശസ്തമായ അമേരിക്കയുടെ ഏഴ് ടെക് കമ്പനികള്‍ കഴിഞ്ഞ ആഴ്ച അമേരിക്കയുടെ ഓഹരിവിപണിയില്‍ തകര്‍ന്നടിഞ്ഞത് ഞെട്ടലോടെയാണ് ട്രംപും കൂട്ടരും കണ്ടത്. മാഗ്നിഫിസെന്‍റ് സെവന്‍ (രാജകീയ പ്രൗഢിയുള്ള ഏഴ് കമ്പനികള്‍) എന്നറിയപ്പെടുന്ന ലോകം കീഴടക്കിയ ഏഴ് അമേരിക്കന്‍ ടെക് കമ്പനികളായ ഫെയ്സ്ബുക്ക്, മെറ്റ, എന്‍വിഡിയ, ആല്‍ഫബെറ്റ്, പലന്‍റിര്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്  തുടങ്ങിയ 7 കമ്പനികളുടെ ഓഹരികള്‍ 15 ശതമാനം വരെയാണ് ചുങ്കഭീതിയില്‍ ഇടിഞ്ഞത്.

2022ന് ശേഷം ഇത്രയും വലിയ തകര്‍ച്ച അമേരിക്കയുടെ ഓഹരി വിപണികളായ ഡൗ ജോണ്‍സും നാസ് ഡാകും കണ്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍.

മാര്‍ച്ച് ഒന്നിനാണ് അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് തുല്യ തോതില്‍ ചുങ്കം ഏര്‍പ്പെടുത്തി ചൈന ട്രംപിനെ ഞെട്ടിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളും തുല്യ തോതില്‍ അവിടേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് തുല്യതോതില്‍ ചുങ്കം ഏര്‍പ്പെടുത്താന്‍ പോവുകയാണ്.

ഏഴ് അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കാന്‍ (മാഗ- മെയ്‌ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) ഇറങ്ങിത്തിരിച്ച ട്രംപ് പ്രഖ്യാപിച്ച ചുങ്കപ്പോര് യുഎസിനെ സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളിവിടുമോ എന്ന പേടിയില്‍ യുഎസ്. തന്റെ സ്വപ്നകാറായ ടെസ് ല മറ്റു രാജ്യങ്ങലില മറ്റു രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് അധികച്ചുങ്കം ഏര്‍പ്പെടുത്തിയത് രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയില്‍ യുഎസ്. കാരണം അമേരിക്കയുടെ ഉല്‍പന്നങ്ങള്‍ക്ക് അതുപോലെ ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തി ചൈനയും യൂറോപ്പും പ്രതിരോധിച്ചതോടെ അമേരിക്കയ്‌ക്ക് വന്‍തിരിച്ചടിയായിരിക്കുകയാണ്. ട്രംപിന്റെ കൂട്ടാളിയായ ഇലോണ്‍ മസ്കിനാകട്ടെ അദ്ദേഹത്തിന്റെ ലോകപ്രശസ്തമായ ടെസ് ല എന്ന ഇലക്ട്രിക് കാറിന് മറ്റു രാജ്യങ്ങളില്‍ വന്‍തോതില്‍ വില ഉയരുമെന്ന പേടിയുമുണ്ട്.

എന്തായാലും ചുങ്കപ്പോര് മാര്‍ച്ച് ഒന്നിന് ആരംഭിച്ചതിന്റെ പൊല്ലാപ്പ് ആദ്യം കാട്ടിയത് അമേരിക്കയുടെ ഓഹരി വിപണിയാണ്. മറ്റെല്ലാ രാജ്യങ്ങള്‍ക്കും എതിരെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തീരുവ ചുമത്തുമ്പോള്‍ അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച വ്യക്തിയാണ് ടെസ്‌ല ഉടമയും ആഗോള സമ്പന്നനുമായ ഇലോണ്‍ മസ്ക് ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. അമേരിക്ക മറ്റു രാജ്യങ്ങള്‍ക്കെതിരെ തീരൂവ ചുമത്തുമ്പോള്‍ മറുപടിയായി മറ്റു രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും തീരൂവ ചുമത്തിയതോടെ തിരിച്ചടി ലഭിച്ചിരിക്കുകയാണ് ടെസ്ലയ്‌ക്ക്. അമേരിക്കന്‍ ഗവണ്‍മെന്‍റിന്റെ താരിഫ് നയത്തിന് തിരിച്ചടിയായി മറ്റു രാജ്യങ്ങള്‍ തീരുവ ഏര്‍പ്പെടുത്തുകയാണെങ്കില്‍ തങ്ങളടക്കമുള്ള അമേരിക്കന്‍ കയറ്റുമതിക്കാര്‍ക്ക് അത് തിരിച്ചടിയാകുമെന്ന് ടെസ്ലയുടെ ഒരു ഉദ്യോഗസ്തന്‍ തന്നെ കമ്പനിയുടെ ഉടമയായ ഇലോണ്‍ മസ്കിന് കത്തെഴുതിയത് വലിയ വാര്‍ത്തയായിരുന്നു.

മറ്റു രാജ്യങ്ങള്‍ യുഎസ് വ്യാപാര നയങ്ങളോട് പ്രതികരിക്കുമ്പോള്‍ യുഎസില്‍ നിന്നും ഉല്‍പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയയ്‌ക്കുന്നവര്‍ വെട്ടിലാകുമെന്നാണ് ടെസ്ലയുടെ ഉദ്യോഗസ്ഥന്‍ കത്തില്‍ പറയുന്നത്.

അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനെന്ന പേരില്‍ രൂപീകരിക്കപ്പെട്ട ഡോജി വകുപ്പിന് നേതൃത്വം നല്‍കുന്നത് ടെസ്ല ഉടമ കൂടിയായ ഇലോണ്‍ മസ്കാണ്. അദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരെ അമേരിക്കയ്‌ക്ക് ഉള്ളില്‍ നിന്നു തന്നെ ശക്തമായി വിമര്‍ശനങ്ങള്‍ ആണ് ഉണ്ടാകുന്നത്. ചെലവ് ചുരുക്കാനെന്ന പേരില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വന്‍തോതില്‍ ആളുകളെ പിരിച്ചു വിടുന്നതിനെതിരെ ടെസ്ല ഷോറൂമുകള്‍ക്ക് മുന്നില്‍ പ്രതിഷേധം നടക്കുകയാണ്. ഇത് കമ്പനിയുടെ വില്‍പ്പനയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Tags: AlphabetMicrosoftElonmuskTradewarMagnificentsevenAmericantechcompaniestariffwarTrumpMeta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

World

“നരകത്തിന്റെ കവാടങ്ങൾ നിങ്ങൾക്കായി തുറക്കും.” : ട്രംപിന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി ഇറാൻ , ഇനി വരാനിരിക്കുന്നത് വൻ യുദ്ധം

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.