തിരുവനന്തപുരം: രാത്രി കാലത്തെ വിവധ വ്യാപാരങ്ങളുടെ മറവില്‍ കിളിമാനൂരില്‍ ലഹരി വില്‍പനയും. രാസലഹരിക്ക് ഉപയോഗിക്കുന്ന ചാത്തന്‍ സിഗരറ്റും, ഇ-സിഗരറ്റും വ്യാപകമായി വില്‍പ്പന നടത്തുന്നു. യുവാക്കളെ ആകര്‍ഷിച്ചു കൊണ്ട് രാത്രി വ്യാപാരത്തിന്റെ മറവിലാണ് വില്‍പ്പന പൊടിപൊടിക്കുന്നത്. കണ്ണടച്ച് ഒത്താശചെയ്ത് എക്‌സൈസും പോലീസും.
വൈകുന്നേരം 6 മണി കഴിയുന്നതോടെ കട തുറന്ന് തുടങ്ങുന്ന വ്യാപാരം പുലര്‍ച്ചെ 4 മണിവരെ തുടരും . രാത്രി മാത്രമാണ് കച്ചവടം .രാത്രിയില്‍ ഇവിടം കേന്ദ്രീകരിച്ചെത്തുന്നത് കൂടുതലും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള യുവാക്കളാണ്. ഭൂരിഭാഗവും സിഗരറ്റ് തേടിയെത്തുന്നവരാണ്. ബൈക്കുകളിലും കറുകളിലുമെത്തുന്ന സംഘം കടയുടെ പരിസരത്ത് തന്നെ തമ്പടിച്ച് പുക ആസ്വദിച്ച ശേഷം മടങ്ങുന്നവരാണ് കൂടുതലും. കൂട്ടത്തില്‍ യുവതികളുമുണ്ട്. ചെറിയൊരു വിഭാഗം വാങ്ങി പോകുന്നവരുമാണ് .
കടകളില്‍ വലിയ രീതിയിലുള്ള മറ്റ് കച്ചവട സാധങ്ങളില്ലെന്നതും പ്രത്യേകതയാണ്. അതേ സമയം സമീപത്തെ ചില കടമുറികളും വാടകക്കെടുത്ത് സാധങ്ങള്‍ സ്‌റ്റോക്ക് ചെയ്താണ് വ്യാപാരം നടത്തുന്നത്. കട മുറികള്‍ക്ക് ഭീമമായ വാടകയാണ് നല്‍കുന്നത്. ഈ കടമുറികളുടെ വാടക നല്‍കാനുള്ള വരുമാനം എങ്ങനെ ഉണ്ടാക്കുന്നു എന്നതാണ് പകല്‍ വ്യാപാരം നടത്തുന്ന മറ്റ് പല വ്യാപാരികളെയും അത്ഭുതപ്പെടുത്തുന്നത്. വള്ളക്കടവില്‍ നിന്നെത്തിക്കുന്നതാണ് സിഗരറ്റ് ഉല്പന്നങ്ങളില്‍ കൂടുതലും. ഇ-സിഗരറ്റിനൊപ്പം, നികുതി നല്‍കാതെ എത്തിക്കുന്ന വിദേശ സിഗററ്റുകളും ,മറ്റു ചില ചാത്തന്‍ സിഗററ്റുകളും (പേരില്ലാത്ത) ഇവിടങ്ങളില്‍ ലഭ്യമാണ്.
മയക്കുമരുന്നിലേക്കുള്ള ചവിട്ട് പടിയാണ് ഇ സിഗരറ്റിന്റെ ഉപയോഗമെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റ്റലിജന്‍സ് (ഡിആര്‍ഐ)റിപ്പോര്‍ട്ടുണ്ട്. സിഗരറ്റ് കള്ളക്കടത്ത് വര്‍ധിച്ചതായും ഡിആര്‍ഐ പറയുന്നുന്നുണ്ട് . ഇ സിഗരറ്റിന്റെ സംഭരണവും ,വിതരണവും ,വില്‍പ്പനയും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട് .നികുതി നല്‍കാതെ എത്തിക്കുന്ന വിദേശ സിഗററ്റുകളിലൂടെ സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനൊപ്പം വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക നേട്ടമാണ് ലഭിക്കുന്നത്.
രാത്രി വ്യാപാരികള്‍ക്ക് നേരെ ശക്തമായ നിരീക്ഷണവും, പരിശോധനയും നിയമ ന ടപടികളും ഉണ്ടായില്ലെങ്കില്‍ യുവ തലമുറ ഇവിടെ നിന്നും മയക്കുമരുന്നിലേക്ക് വളരെ വേഗം എത്തപ്പെടുമെന്ന ഭയം നാട്ടുകാര്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: