ആലുവ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് പണം തട്ടിയയാൾ പിടിയിൽ. തൃശൂർ വെളുത്തുർ ചിറമേൽ മെൽവിൻ മാത്യൂസ് (32)നെയാണ് ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദാനം നൽകി യുവതിയുടെ കൂടെ താമസിക്കുകയും യുവതിയിൽ നിന്ന് പലതവണകളിലായി അമ്പത് ലക്ഷത്തോളം രൂപ വാങ്ങിയ ശേഷം ഒളിവിൽ പോവുകയുമായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ണൂർ ഇരിട്ടിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഇൻസ്പെക്ടർ പി.പി ജസ്റ്റിൻ എസ്.ഐമാരായ ജിതിൻ, രാജേഷ് കുമാർ എ.എസ്.ഐ സുനിൽ കുമാർ, സി.പി.ഒമാരായ അൻഷാദ്, അബ്ദുൽ ഖാദർ ,കൊച്ചുത്രേസ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: