Career

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ കോണ്‍സ്റ്റബിള്‍/ട്രേഡ്‌സ്മാന്‍

Published by

പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം
യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം, ഐടിഐ ട്രേഡുകാര്‍ക്ക് മുന്‍ഗണന,

പ്രായപരിധി 18-23 വയസ്
വിശദമായ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://cisfrectt.cisf.gov.in
ഏപ്രില്‍ 3 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും

കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയില്‍ (സിഐഎസ്എഫ്) കോണ്‍സ്റ്റബിള്‍/ട്രേഡ്‌സ്മാന്‍ തസ്തികയില്‍ 1161 താല്‍ക്കാലിക ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഭാരത പൗരന്മാര്‍ക്കാണ് അവസരം. ശമ്പള നിരക്ക് 21700-69100 രൂപ. ക്ഷാമബത്ത, കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://cisfrectt.cisf.gov.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഏപ്രില്‍ 3 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും. വിവിധ ട്രേഡുകളില്‍ ലഭ്യമായ ഒഴിവുകള്‍ (പുരുഷന്മാര്‍, വനിതകള്‍, വിമുക്തഭടന്മാര്‍, ആകെ എന്നീ ക്രമത്തില്‍) ചുവടെ-

കോണ്‍സ്റ്റബിള്‍: കുക്ക് 400, 44, 49 (493); കോബ്ലര്‍ 7, 1, 1 (9); ടെയിലര്‍ 19, 2, 2 (23); ബാര്‍ബര്‍ 163, 17, 19 (199); വാഷര്‍മാന്‍ 212, 24, 26 (262); സ്വീപ്പര്‍ 123, 14, 15 (152); പെയിന്റര്‍ 2, 0, 0 (2); കാര്‍പ്പന്റര്‍ 7, 1, 1 (9); ഇലക്ട്രീഷ്യന്‍ 4, 0. 0 (4); മാലി 4, 0, 0 (4); വെല്‍ഡര്‍ 1, 0, 0 (1); ചാര്‍ജ് മെക്കാനിക് 1, 0, 0 (1); എംപി അറ്റന്‍ഡന്റ് 2, 0, 0 (2). നിശ്ചിത ഒഴിവുകള്‍ എസ്‌സി/എസ്ടി/ഒബിസി-എന്‍സിഎല്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.

മേഖലാടിസ്ഥാനത്തിലാണ് റിക്രൂട്ട്‌മെന്റ്. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങള്‍ ദക്ഷിണ മേഖലയില്‍പ്പെടും. വിലാസം: ഉകഏ, ഇകടഎ (South Zone), Hqrs ‘D’ Block, Rajaji Bhavan, Besant Nagar, Chennai-600090.- അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍/എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. നെറ്റ് ബാങ്കിങ്, ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/യുപിഐ മുഖാന്തിരം ഫീസ് അടയ്‌ക്കാം. അപേക്ഷിക്കേണ്ടണ്ട രീതി വിജ്ഞാപനത്തിലുണ്ട്.

യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം. ഐടിഐ പരിശീലനം നേടിയ (സ്‌കില്‍ഡ് ട്രേഡുകള്‍ക്ക്)വര്‍ക്ക് മുന്‍ഗണന. പ്രായപരിധി 1.8.2025 ല്‍ 18-23 വയസ്. 2.8.2002 ന് മുമ്പോ 1.8.2007 ന് ശേഷമോ ജനിച്ചവരാകരുത്. നിയമാനുസൃത വയസിളവുണ്ടണ്ട്. ശാരീരിക യോഗ്യതകള്‍- പുരുഷന്മാര്‍ക്ക് ഉയരം 170 സെ.മീറ്റര്‍, നെഞ്ചളവ് 80-85 സെ.മീറ്റര്‍. വനിതകള്‍- 157 സെ.മീറ്റര്‍ ഉയരം മതി. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.

സെലക്ഷന്‍: കായികക്ഷമതാ പരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, ട്രേഡ് ടെസ്റ്റ്, ഒഎംആര്‍/സിബിടി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക