കോട്ടയം: സാമൂഹികവും കലാപരവുമായ ഉത്തരവാദിത്തത്തോടെ സിനിമകള്‍ നിര്‍മിക്കണമെന്ന് സംവിധായകന്‍ ശ്യാമപ്രസാദ്. കോട്ടയത്ത് അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്രയും സാങ്കേതിക വിദ്യകളുള്ള തലമുറയിലെ വളര്‍ന്നു വരുന്ന ഷോര്‍ട്ട് ഫിലിം നിര്‍മാതാക്കള്‍ ഭാഗ്യം ചെയ്തവരാണ്. ബഹുമുഖപ്രതിഭയെന്ന് ജി. അരവിന്ദനെ ശ്യാമപ്രസാദ് വിശേഷിപ്പിച്ചു.
തമ്പ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഫെസ്റ്റിവല്‍ ഡയറക്ടര്‍ വിജയകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. സംവിധായകന്‍ വിഷ്ണു മോഹന്‍, കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍, ശബ്ദസംയോജകന്‍ ശരത് മോഹന്‍, നടന്‍ കൃഷ്ണപ്രസാദ്, തമ്പ് ഫിലിം സൊസൈറ്റി സെക്രട്ടറി അഡ്വ.അനില്‍ ഐക്കര, ആര്‍. സാനു എന്നിവര്‍ സംസാരിച്ചു.
കവിയും സെന്‍സര്‍ ബോര്‍ഡ് മുന്‍ അംഗവുമായ ഡോ.ജെ. പ്രമീളാദേവി, സംവിധായകന്‍ യദു വിജയകൃഷ്ണന്‍, സംവിധായകന്‍ അഭിലാഷ് എസ്, കവിയും നിര്‍മാതാവുമായ ഡോ.വിഷ്ണു രാജ്, എഴുത്തുകാരനും ഗവേഷകനുമായ അനൂപ് കെ.ആര്‍, ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാര്‍ പ്രമുഖ് ജെ. ശ്രീറാം തുടങ്ങിയവര്‍ സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: