ജസ്റ്റിന്‍ പള്ളിവാതുക്കല്‍ (ഇടത്ത്)
തിരുവനന്തപുരം: കഴിഞ്ഞ നാലര അഞ്ച് വര്‍ഷത്തിനിടയില്‍ 927 കുട്ടികളെ താന്‍ ലൗ ജിഹാദില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്ന് ജസ്റ്റിന്‍ പള്ളിവാതുക്കല്‍ വെളിപ്പെടുത്തി. ഇതിനെ ലവ് ജിഹാദ് എന്നോ പ്രണയക്കെണിയെന്നോ എന്ത് വേണമെങ്കിലും വിളിക്കാം. മുസ്ലിം യുവാക്കളുമായി പ്രണയത്തില്‍പ്പെട്ട അന്യസമുദായത്തില്‍പെട്ട പെണ്‍കുട്ടികളുടെ എണ്ണമാണ് താന്‍ പറയുന്നതെന്നും ജസ്റ്റിന്‍ പള്ളിവാതുക്കല്‍ പറഞ്ഞു. കോവിഡ് തുടങ്ങിയതിന് ശേഷമുള്ള കണക്കാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
927 കുട്ടികളെ തനിക്ക് ലവ് ജിഹാദില്‍ നിന്നും രക്ഷിക്കാന്‍ സാധിച്ചു. മറ്റ് 36 കുട്ടികളെ രക്ഷിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നത് വലിയ വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലവ് ജിഹാദില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ മാത്രം തുനിഞ്ഞിറങ്ങിയ പ്രവര്‍ത്തകനാണ് താനെന്നും ജസ്റ്റിന്‍ പള്ളിവാതുക്കല്‍.പറയുന്നു.
ഇതിലെ രീതി ഏതാണ്ട് ഇങ്ങിനെയാണ്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടാക്കിയ ശേഷം മുസ്ലിം യുവാവ് പ്രത്യേകമായ ഒരു അവസ്ഥയില്‍ പെണ്‍കുട്ടിയെ എത്തിക്കുന്നു. പിന്നീട് റേപ് ചെയ്യുന്നു. അതിന് ശേഷം മതം മാറിവന്നാല്‍ താന്‍ സ്വീകരിക്കാമെന്ന് അവര്‍ പറയും. അതോടെ മാതാപിതാക്കളും കുട്ടിയും നിസ്സഹായരാകും. പക്ഷെ ഒരു കുട്ടിക്ക് ഇവര്‍ പഠിക്കാന്‍ കൊടുത്ത പുസ്തകത്തില്‍ എങ്ങിനെയാണ് മതപരമായ കാര്യങ്ങള്‍ അനുഷ്ഠിക്കേണ്ടതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇതിനെ പേരില്‍ മതപരിവര്‍ത്തനം എന്ന വാക്ക് ഉള്‍പ്പെടെ ചേര്‍ത്ത് അയാള്‍ക്കെതിരെ പൊലീസ് കുറ്റപത്രം തയ്യാറാക്കി. ക്രൈംബ്രാഞ്ചിന് നല്‍കിയിട്ടുണ്ട്. ഇതില്‍ അടുത്ത നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ജസ്റ്റിന്‍ പള്ളിവാതുക്കല്‍ പറഞ്ഞു.
ഇത്തരം കേസുകളില്‍ ഇരകളോ മാതാപിതാക്കളോ കേസുമായി മുന്നോട്ട് വരാതിരിക്കുന്നത് തങ്ങളുടെ മക്കളെ എങ്ങിനെയെങ്കിലും ഈ പ്രണയക്കെണിയില്‍ നിന്നും രക്ഷിച്ചെടുക്കണമെന്ന് മാത്രം കരുതുന്നതുകൊണ്ടാണെന്നും ജസ്റ്റില്‍ പള്ളിവാതുക്കല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക