Kerala

സ്വകാര്യ മേഖലയിലെ നഴ്‌സിംഗ് പഠനത്തിനു ചെലവേറും, ഫീസ് വര്‍ദ്ധന ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍

Published by

തിരുവനന്തപുരം: സ്വകാര്യ നഴ്‌സിംഗ് കോളേജുകളിലെ ഫീസുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ പ്രത്യേക യോഗം വിളിക്കാമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കോളേജ് മാനേജ്‌മെന്റുകള്‍ക്ക് ഉറപ്പ് നല്‍കി. ഫീസില്‍ വര്‍ദ്ധനവേണമെന്ന് സര്‍ക്കാര്‍ നിയന്ത്രിതസ്ഥാപനങ്ങളായ സിമെറ്റ്, സിപാസ്, സഹകരണ മേഖലയിലെ കേപ്പ് എന്നിവയും ആവശ്യപ്പെട്ട നിലയ്‌ക്ക് ഫീസ് ഉയര്‍ത്താനാണ് സാധ്യത. എത്രയെന്ന കാര്യത്തിലേ സംശയമുള്ളൂ. മൂന്നുവര്‍ഷം മുന്‍പാണ് നിലവിലുള്ള ഫീസ് നിശ്ചയിച്ചത്. വര്‍ദ്ധന നടപ്പാക്കിയാല്‍ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കും സഹകരണ മേഖലയ്‌ക്കും അതിന്‌റെ ഗുണം ലഭിക്കും. നിലവില്‍ ട്യൂഷന്‍ ഫീസ് 73500 രൂപയും സ്‌പെഷ്യല്‍ ഫീസ് 19500 രൂപയുമാണ്. പത്തുവര്‍ഷം പിന്നിട്ട നഴ്‌സിംഗ് കോളേജുകള്‍ക്ക് സ്ഥിരം അഫിലിയേഷന്‍ നല്‍കണമെന്നും ഫീസിന്റെ 18% ജി എസ് ടി വേണമെന്ന സര്‍വ്വകലാശാലയുടെ ആവശ്യം ഉപേക്ഷിക്കണമെന്നും കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക