News

ഇടിമിന്നലേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

Published by

ആലപ്പുഴ: ഇടിമിന്നലേറ്റ് സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കുട്ടനാട് എടത്വാ കൊടുപ്പുന്ന പുതുവല്‍വീട്ടില്‍ അഖില്‍ പി. ശ്രീനിവാസന്‍(29) ആണ് മരിച്ചത്. നെല്‍പ്പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് അപകടം. സുഹൃത്തായ ശരണ്‍ എന്ന യുവാവിന് നിസാര പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. എടത്വായിലെ പുത്തന്‍വരമ്പിനകം പാടത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെയാണ് അഖിലിന്റെ കയ്യിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയും നെഞ്ചും തലയുടെ ഭാഗങ്ങളും ഗുരുതരമായി പൊള്ളി. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചുണ്ടന്‍ വള്ളം നിര്‍മ്മിക്കുന്ന ജോലി ചെയ്തിരുന്ന ആളായിരുന്നു അഖില്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by