World

ജപ്പാന്റെ ഗ്ലാമർ സുന്ദരി ; പോൺ താരം റായ് ലിൽ ബ്ലാക്ക് ഇസ്ലാം സ്വീകരിച്ചു

Published by

ടോക്കിയോ : മുൻ ജാപ്പനീസ് പോൺ താരം റായ് ലിൽ ബ്ലാക്ക് ഇസ്‌ലാം സ്വീകരിച്ചു. മലേഷ്യൻ തലസ്ഥാനമായ ക്വാലാലമ്പൂരിലെ പള്ളിയിൽ ഇസ്‌ലാമിക വേഷം ധരിച്ച് ഇഫ്താറിൽ പങ്കെടുക്കുന്ന വീഡിയോ റായ് ലിൽ ബ്ലാക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കായി അസാകുറ എന്നാണ് ഇവരുടെ യഥാർഥ പേര്.

ഇസ്‌ലാമിനെക്കുറിച്ചുള്ള തന്റെ അന്വേഷണങ്ങൾ ടിക് ടോക് വീഡിയോ പരമ്പരയിലൂടെ അവർ പങ്കുവെച്ചിരുന്നു. ഈ വർഷം റംസാനിൽ നോമ്പനുഷ്ഠിക്കുമെന്നും അവർ പറഞ്ഞിരുന്നു.

റംസാന് ഒരു മാസം മുമ്പ് സിംഗപ്പൂരിലെ മറീന ബേ സാൻഡ്‌സിൽ റായ് ലിൽ ബ്ലാക്ക് തന്റെ ആരാധകരുടെ സംഗമം സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ പ്രാർഥനക്കുള്ള മാറ്റുകളും യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കുന്നതിനുള്ള പ്രെയർ കിറ്റുകളും നൽകിയിരുന്നു.

‘ എനിക്ക് വളരെ ആവേശമുണ്ട്. ഈ മാസം കടന്നുപോകാൻ ദൈവവും നിങ്ങളും എനിക്ക് ശക്തി നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രശസ്തി, വിജയം, സാമ്പത്തിക സ്ഥിരത എന്നിവ ഉണ്ടായിരുന്നിട്ടും, ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വളരെക്കാലമായി സംശയിച്ചിരുന്നു. ഇനി ഇസ്ലാമിലെത്തിയപ്പോൾ എല്ലാത്തിനും ഉത്തരം കിട്ടി ‘ എന്നാണ് പോസ്റ്റിൽ റായ് പറഞ്ഞത്.

മലേഷ്യയിലെ തന്റെ മുസ്ലീം സുഹൃത്താണ് തന്റെ ഈ മതം മാറ്റത്തിനു പിന്നിലെന്നും, തന്നെ മസ്ജിദിലേയ്‌ക്ക് കൊണ്ടുപോയത് ആ യുവതിയാണെന്നും റായ് പറഞ്ഞു.

താൻ അഭിനയിച്ച വീഡിയോകളെല്ലാം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് റായ് നീക്കം ചെയ്തിട്ടുണ്ട്. ഏതെങ്കിലും വീഡിയോകൾ ഉണ്ടെങ്കിൽ അത് താൻ ഇസ്‌ലാം സ്വീകരിക്കുന്നതിന്റെ വർഷങ്ങൾക്ക് മുമ്പ് അഭിനയിച്ചതാണെന്നാണ് റായ് പറയുന്നത് .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by