കോഴിക്കോട്; മുസ്ലിംവക്കീലന്മാരുടെ രഹസ്യയോഗം വിളിച്ചത് കോണ്‍ഗ്രസില്‍ പുതിയ വിവാദമാകുന്നു. കോണ്‍ഗ്രസ്സ് നേതാവ് സിദ്ധിഖ് ആണ് യോഗം ആസൂത്രണം ചെയ്തത് .നളന്ദ ഹോട്ടലിലായിരുന്നു യോഗം
അനുഭാവികളായ മുസ്ലിംവക്കീലന്മാരെ പ്രത്യേകം വിളിച്ചു കൂട്ടിയ രഹസ്യയോഗം പുറത്തറിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സില്‍ പൊട്ടലും ചീറ്റലും ഉണ്ടായി
ലോയേഴ്സ് കോണ്‍ഗ്രസിന്റെ ‘ഔദ്യോഗിക യോഗം’ ആണ് ചേര്‍ന്നത് എന്ന അനൗദ്യോഗിക വിശദീകരണമാണ് ഇപ്പോള്‍ നല്‍കുന്നത്. ലോയേഴ്സ് കോണ്‍ഗ്രസിന് മതം തിരിച്ച് അവാന്തരസംഘടനകള് നിലവില്‍ ഉണ്ടോ? എന്ന ചോദ്യമാണ് ഉയരുന്നത്. എന്തായിരുന്നു യോഗത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍? അഡ്വ. നിയാസ്, അഡ്വ . നിഹാല്‍, ഷാദി ഷഹാബ്, സര്‍താജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ എന്തൊക്കെയായിരുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് കഴിയാതെ കുഴയുകയാണ് കോണ്‍ഗ്രസ് നേതൃത്വം
പ്രതികരിക്കാൻ ഇവിടെ എഴുതുക: