കൊച്ചി: തുടര്‍ച്ചയായി സോഷ്യല്‍ മീഡിയ വഴി അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ ജീവിത പങ്കാളികളായ എലിസബത്ത്, അമൃത സുരേഷ്, യൂട്യൂബര്‍ അജു അലക്‌സ് എന്നിവര്‍ക്കെതിരെ ചലച്ചിത്രനടന്‍ ബാല പൊലീസില്‍ പരാതി നല്‍കി. ഇപ്പോഴത്തെ ഭാര്യ കോകിലയ്‌ക്കൊപ്പം കൊച്ചി സിറ്റി കമ്മീഷണര്‍ ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു.
അജു അലക്‌സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോണ്‍കോള്‍ വന്നിരുന്നു. അതിന് വഴങ്ങിയില്ല. പിന്നാലെ അപവാദപ്രചാരണങ്ങള്‍ തുടങ്ങി. ‘എന്നെയും കുടുംബത്തെയും ഹരാസ് ചെയ്യുകയാണ്. കേരളത്തില്‍ ആര്‍ക്കെങ്കിലും പൈസയില്ലെങ്കില്‍ എന്നെ കുറിച്ച് മോശമായി സംസാരിച്ചാല്‍ കാശുണ്ടാക്കാന്‍ പറ്റും. ഇത് ഒരു തൊഴിലായി എടുക്കുകയാണ്. ഒരു സെലിബ്രിറ്റിയെ പേരെടുത്ത് വിളിച്ച് അപമാനിക്കുന്നു. വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ ഓരോന്ന് ഓരോന്നായി വരുന്നത്. മനസ് നൊന്ത് ഒരു ചോദ്യം ചോദിക്കട്ടെ ഞാന്‍ റേപ്പ് ചെയ്യുന്ന ആളാണോ?. ഒരു സ്ത്രീയെ ഒരാള്‍ ഒന്നര രണ്ടുവര്‍ഷം റേപ്പ് ചെയ്തുകൊണ്ടിരിക്കുമോ? ഒരാളെ ഒരു തവണ ചെയ്താല്‍ അല്ലേ റേപ്പ്. പരാതി നല്‍കി പുറത്തുവന്ന ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.
എലിസബത്ത് രഹസ്യമായി മറ്റൊരു ഡോക്ടറെ വിവാഹം ചെയ്തിരുന്നുവെന്നും അതു മറച്ചുവച്ചായിരുന്നു ബാലയുമായുള്ള വിവാഹമെന്നും കോകില കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അപമാനം തുടര്‍ന്നാല്‍ എലിസബത്തിനെതിരായ തെളിവുകള്‍ പുറത്തുവിടുമെന്നും കോകില പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് പൊലീസില്‍ നേരിട്ടെത്തി പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: