Kerala

സാഹസികര്‍ക്ക് സ്വാഗതം, വാഗമണ്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ 19 മുതല്‍, 40 ല്‍പരം വിദേശരാജ്യങ്ങളുണ്ടാവും

Published by

ഇടുക്കി: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാഗമണ്‍ ഇന്റര്‍നാഷണല്‍ ടോപ്പ് ലാന്‍ഡിംഗ് അക്യുറസി കപ്പ് എന്ന അന്താരാഷ്‌ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ മാര്‍ച്ച് 19 മുതല്‍ 23 വരെ വാഗമണ്ണില്‍ നടക്കും. 75 മത്സരാര്‍ത്ഥികളും നാല്പതിലധികം വിദേശ ഗ്ലൈഡറുകളും പങ്കെടുക്കും. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, യുഎസ്, യുകെ, നേപ്പാള്‍, ബെല്‍ജിയം, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, തുര്‍ക്കി, ബ്രസീല്‍, ജോര്‍ജിയ, മലേഷ്യ, തായ്ലന്‍ഡ്, ഭൂട്ടാന്‍, പെറു, ചെക്ക് റിപ്പബ്ലിക്, നോര്‍വേ, സ്വീഡന്‍, കാനഡ, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ മത്സരാര്‍ത്ഥികളും ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, മഹാരാഷ്‌ട്ര, കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര മത്സരാര്‍ത്ഥികളുമാണ് പങ്കെടുക്കുക.
വാഗമണിലെ പാരാഗ്ലൈഡിംഗ് സാധ്യതകള്‍ അന്താരാഷ്‌ട്ര തലത്തില്‍ എത്തിക്കുക, സാഹസിക ടൂറിസത്തില്‍ കേരളത്തെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്നിവയാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by