തിരുവനന്തപുരം: അഞ്ചാഴ്ചയായി തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ തുടരുന്ന ആശാവര്‍ക്കര്‍മാരുടെ സമരം തകര്‍ക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഗൂഢനീക്കം. സെക്രട്ടേറിയറ്റ് ഉപരോധിച്ചുകൊണ്ട് ശക്തിപ്രകടിപ്പിക്കാന്‍ ആശാവര്‍ക്കര്‍മാര്‍ തീരുമാനിച്ച തിങ്കളാഴ്ച, പരിശീലന പരിപാടി സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആശാവര്‍ക്കര്‍മാര്‍ക്ക് തിങ്കളാഴ്ച പ്രത്യേക പരിശീലന പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ആശാവര്‍ക്കര്‍മാരും നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുക്കണമെന്ന നിര്‍ദ്ദേശവും പോയിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ജില്ലകളിലെ ആശാവര്‍ക്കര്‍മാര്‍ക്കാണ് പരിശീലനം. ഈ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് ഉപരോധത്തിന് എത്തുന്നത് തടയുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക