India

ഇന്ദിരാഗാന്ധിയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചു ; അസമിലെ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ക്രൂരമർദ്ദനത്തിനിരയായി ; അമിത് ഷാ

Published by

ഗോലാഘട്ട് ; അസമിലെ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് താൻ ക്രൂരമർദ്ദനത്തിനിരയായതായി ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിതേശ്വർ സൈകിയ അസം മുഖ്യമന്ത്രിയായിരുന്ന കാലത്താണ് തന്നെ തടങ്കലിൽ വച്ചതെന്നും അമിത് ഷാ പറഞ്ഞു. ഡെർഗാവിലെ ലച്ചിത് ബർഫുകാൻ പോലീസ് അക്കാദമിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

“ കോൺഗ്രസ് അസമിൽ സമാധാനം നൽകിയിട്ടില്ല .ആസാമിലെ കോൺഗ്രസ് സർക്കാരും എന്നെ മർദ്ദിച്ചിട്ടുണ്ട്. ഹിതേശ്വർ സൈകിയ അസം മുഖ്യമന്ത്രിയായിരുന്നു, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ ‘അസം കി ഗാലിയാൻ സുനി ഹേ, ഇന്ദിരാഗാന്ധി ഖൂനി ഹേ’ എന്ന് ഞങ്ങൾ മുദ്രാവാക്യം വിളിക്കാറുണ്ടായിരുന്നു. അസമിൽ എനിക്കും ഏഴ് ദിവസം ജയിൽ ഭക്ഷണം ലഭിച്ചു, രാജ്യമെമ്പാടുമുള്ള ആളുകൾ അസമിനെ രക്ഷിക്കാൻ എത്തി. ഇന്ന് അസം വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്,”അമിത് ഷാ പറഞ്ഞു.

അടുത്ത 5 വർഷത്തിനുള്ളിൽ അസമിലെ ലച്ചിത് ബർഫുകാൻ പോലീസ് അക്കാദമി രാജ്യത്തെ ഏറ്റവും മികച്ച ഒന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു.ലച്ചിത് ബർഫുകന്റെ പേരിട്ടതിന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയോട് ഞാൻ നന്ദി പറയുന്നു. മുഗളർക്കെതിരെ അസമിനെ വിജയിപ്പിക്കാൻ ധീരനായ യോദ്ധാവ് ലച്ചിത് ബർഫുകാൻ സഹായിച്ചു. ഇന്ന് ലച്ചിത് ബർഫുകന്റെ ജീവചരിത്രം 23 ഭാഷകളിൽ പഠിപ്പിക്കുന്നു, അത് വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by