ന്യൂദല്‍ഹി: ബഹിരാകാശ മേഖലയിലും ഭാരതത്തിന്റെ വരുമാനം വര്‍ധിക്കുന്നു. വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതില്‍ ഭാരതത്തിന് ലഭിച്ചത് 439 മില്യണ്‍ ഡോളര്‍ (3816 കോടി). 2015 മുതല്‍ 2024 വരെയുള്ള പത്ത് വര്‍ഷത്തെ കണക്കാണിത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയില്‍ അറിയിച്ചതാണിക്കാര്യം.
പത്ത് വര്‍ഷത്തിനിടെ 34 രാജ്യങ്ങളില്‍ നിന്നുള്ള 393 ഉപഗ്രഹങ്ങളാണ് ഭാരതം വിക്ഷേപിച്ചത്. ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി, എല്‍വിഎം3, എസ്എസ്എല്‍വി എന്നീ വിക്ഷേപണ വാഹനങ്ങളിലാണ് ഈ വിദേശ ഉപഗ്രങ്ങളെ വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപിച്ചത്. വികസിത രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഇക്കൂട്ടത്തിലുണ്ട്.
393 വിദേശ ഉപഗ്രഹങ്ങളില്‍ 232 എണ്ണം യുഎസിന്റേതും, 83 എണ്ണം ബ്രിട്ടന്റേതുമാണ്. കൂടാതെ സിങ്കപ്പൂര്‍ (19), കാനഡ (8), കൊറിയ (5) ലക്സംബര്‍ഗ് (4), ഇറ്റലി (4), ജര്‍മനി (3), ബെല്‍ജിയം (3), ഫിന്‍ലാന്‍ഡ് (3), ഫ്രാന്‍സ് (3), സ്വിറ്റ്സര്‍ലന്‍ഡ് (2) നെതര്‍ലന്‍ഡ് (2), ജപ്പാന് (2), ഇസ്രയേല്‍ (2), സ്പെയിന് (2), ഓസ്ട്രേലിയ (1), യുഎഇ (1), ഓസ്ട്രിയ (1) എന്നീ രാജ്യങ്ങളുടേയും ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്.
ബഹിരാകാശമേഖലയില്‍ നാസ ഉള്‍പ്പടെ 61 രാജ്യങ്ങളിലെ ബഹിരാകാശ കേന്ദ്രളുമായി സഹകരിക്കാന്‍ ഐഎസ്ആര്‍ഒ കരാറില്‍ ഏര്‍പ്പെട്ട് കഴിഞ്ഞു. റിമോട്ട് സെന്‍സിങ്, സാറ്റലൈറ്റ് നാവിഗേഷന്‍, സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍, ബഹിരാകാശ ശാസ്ത്രം, കപ്പാസിറ്റി ബില്‍ഡിങ് എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: