മുംബൈ : മുഗൾ അക്രമിയായിരുന്ന ഔറംഗസേബിന്റെയും ടിപ്പു സുൽത്താന്റെയും പ്രത്യയശാസ്ത്രത്തിന്റെ മാലിന്യം ഈ രാജ്യത്ത് നിന്ന് തുടച്ചു നീക്കുമെന്ന് മഹാരാഷ്‌ട്ര ഫിഷറീസ്, തുറമുഖ വികസന മന്ത്രി നിതേഷ് റാണെ. മഹാരാഷ്‌ട്രയിലെ ഒരു പൊതുചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുവരുടെയും ആദർശങ്ങൾ ഈ രാജ്യത്ത് നമുക്ക് ഇനി വേണ്ട. അത് പാകിസ്ഥാനിലേക്ക് പോകണം. മഹാരാഷ്‌ട്രയ്‌ക്ക് ഹിന്ദവി സ്വരാജ്യത്തിന്റെ പ്രത്യയശാസ്ത്രം വേണം. ഔറംഗസേബിന്റെ ശവകുടീരത്തിനെതിരെ ശരിയായ നടപടി സ്വീകരിക്കുമെന്ന് ഞാൻ ഹിന്ദുക്കൾക്ക് ഉറപ്പ് നൽകുന്നുവെന്നും നിതേഷ് റാണെ പറഞ്ഞു.
കൂടാതെ ശവകുടീരം നീക്കം ചെയ്യാൻ നമുക്ക് അഞ്ച് വർഷം മുഴുവൻ സമയമുണ്ട്. നമ്മൾ തുടങ്ങിയിട്ടേയുള്ളൂ, നമ്മൾ നൂറ്റാണ്ട് പൂർത്തിയാക്കും. ഔറംഗസേബിന്റെ ശവകുടീരത്തിന് ചുറ്റുമുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. സുരക്ഷ എത്രത്തോളം വർദ്ധിക്കുന്നുവോ അത്രത്തോളം, ശവകുടീരം നീക്കം ചെയ്യുമ്പോൾ ഞങ്ങൾക്ക് അത് കൂടുതൽ ആവേശകരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് പുറമെ അത് എപ്പോൾ സംഭവിക്കുമെന്ന് മാധ്യമപ്രവർത്തകർ എന്നോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്നു ഇത് ഒരു നാമകരണ ചടങ്ങല്ല ,അവിടെ ഞങ്ങൾ ഒരു പൊതു പ്രഖ്യാപനം നടത്തുകയും എല്ലാവരെയും ക്ഷണിക്കുകയും ചെയ്യും. ഛത്രപതി ശിവാജി മഹാരാജിന്റെ കോട്ടയിലെ കയ്യേറ്റങ്ങൾ മുൻകൂട്ടി പ്രഖ്യാപിക്കാതെ നീക്കം ചെയ്തതുപോലെ ഈ ശവകുടീരത്തിന്റെ കാര്യത്തിലും ഞങ്ങൾ അതുതന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പൊളിക്കൽ സംഭവിക്കുമ്പോൾ തീർച്ചയായും അത് ബ്രേക്കിംഗ് ന്യൂസായി മാറും. അതിനാൽ നീക്കം ചെയ്യൽ തീരുമാനിച്ചതുപോലെ തന്നെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: