മുംബൈ: സര്‍ക്കാരുകള്‍ സൗജന്യങ്ങള്‍ നല്‍കുന്നത് വഴി രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് ഇന്‍ഫോസിസിന്റെ എന്‍.ആര്‍. നാരായണ മൂര്‍ത്തി. പകരം വ്യവസായസംരംഭകത്വത്തില്‍ നവീനതകള്‍ തേടുന്ന സംരംഭകര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ ദാരിദ്ര്യത്തെ ഇല്ലാതാക്കാന്‍ സാധിക്കൂ എന്നും നാരായണമൂര്‍ത്തി പറഞ്ഞു.
ടൈകോണ്‍ സംഘടിപ്പിച്ച മുംബൈ 2025ലെ വ്യവസായസംരഭക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നാരായണമൂര്‍ത്തി. നിങ്ങളെപ്പോലെയുള്ള നൂറുകണക്കിന് സംരംഭകര്‍ പുതമയാര്‍ന്ന ബിസിനസ് സംരംഭങ്ങളിലൂടെ തൊഴിവസരങ്ങള്‍ സൃഷ്ടിക്കണം. അങ്ങിനെ വന്നാല്‍ ഒരു സൂര്യപ്രഭയുള്ള പ്രഭാതത്തില്‍ മഞ്ഞുതുള്ളി മാഞ്ഞുപോകും പോലെ ദാരിദ്ര്യം ഇല്ലാതാകും. – നാരായണമൂര്‍ത്തി വിശദീകരിച്ചു. ഇപ്പോള്‍ ഇന്ത്യയില്‍ 80 കോടി ജനങ്ങള്‍ സര്‍ക്കാര്‍ സൗജന്യങ്ങളിലാണ് ജീവിക്കുന്നതെന്ന് നാരായണമൂര്‍ത്തി വിമര്‍ശിച്ചിരുന്നു. പിന്നീട് അദ്ദേഹം ഈ പ്രസ്താവന പിന്‍വലിച്ചു. തനിക്ക് വേണ്ടത്ര രാഷ്‌ട്രീയ കാഴ്ചപ്പാടില്ലെന്നായിരുന്നു നാരായണമൂര്‍ത്തി പിന്നീട് വിശദീകരിച്ചത്.
നേരത്തെ എല്ലാ യുവാക്കളും ആഴ്ചയില്‍ 70 മണിക്കൂര്‍ വീതം ജോലി ചെയ്താല്‍ ജപ്പാന്‍ ലോകമഹായുദ്ധത്തിന്റെ മുറിവുകളില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റതുപോലെ ഇന്ത്യ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന നാരായണമൂര്‍ത്തിയുടെ പ്രസ്താവന ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. ആനന്ദ് മഹീന്ദ്രയും അദാനിയും ഉള്‍പ്പെടെ പലരും വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും ബാലന്‍സ് ചെയ്യണമെന്ന അഭിപ്രായം പ്രകടിപ്പിച്ചതോടെ നാരായണമൂര്‍ത്തിയുടെ ഈ വാദം ദുര്‍ബലമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: