Entertainment

റീന ദത്ത, കിരണ്‍ റാവു…രണ്ട് ഹിന്ദുയുവതികളെയും ഒഴിവാക്കി; 60ാം വയസ്സില്‍ ഗൗരിയുമായി മൂന്നാം വിവാഹത്തിന് ഒരുങ്ങി ആമിര്‍ഖാന്‍

റീന ദത്ത, കിരണ്‍ റാവു...രണ്ട് ഹിന്ദുയുവതികളെ വിവാഹം കഴിച്ച് മക്കളായതിന് ശേഷം ഒഴിവാക്കിയ ഹിന്ദി നടന്‍ ആമിര്‍ഖാന്‍ 60ാം വയസ്സില്‍ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു.

Published by

ബെംഗളൂരു: റീന ദത്ത, കിരണ്‍ റാവു…രണ്ട് ഹിന്ദുയുവതികളെ വിവാഹം കഴിച്ച് മക്കളായതിന് ശേഷം ഒഴിവാക്കിയ ഹിന്ദി നടന്‍ ആമിര്‍ഖാന്‍ 60ാം വയസ്സില്‍ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു. ബെംഗളൂരുവിലുള്ള ഹിന്ദു യുവതിയായ ഗൗരിയെയാണ് വിവാഹം കഴിച്ചേക്കുമെന്ന വാര്‍ത്ത പരക്കുന്നത്. താന്‍ ഗൗരിയുമായി പ്രണയത്തിലാണെന്ന കാര്യം അമീര്‍ഖാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, കുറച്ചുനാളുകളായി ആമിര്‍ഖാന്‍ ഗൗരിയുമൊത്താണ് ബെംഗളൂരുവില്‍ താമസിക്കുന്നത്. തന്റെ മക്കളും കുടുംബവും ഗൗരിയുമായുള്ള ബന്ധം സ്വീകരിച്ചുകഴിഞ്ഞുവെന്ന് ആമിര്‍ഖാന്‍ പറയുമ്പോള്‍ എന്താണ് അവരുടെ മനസ്സിനുള്ളില്‍ യഥാര്‍ത്ഥ വികാരം എന്ന് അറിയുന്നില്ല. ഇത്രയും വലിയ ഒരു സിനിമാതാരത്തിനെതിരെ അവര്‍ പരസ്യപ്രതികരണത്തിന് തയ്യാറാവുകയുമില്ല.

1986ല്‍ ആണ് ആമിര്‍ഖാന്റെ ആദ്യ വിവാഹം. നടി റീന ദത്തയെയാണ് വിവാഹം ചെയ്തത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിവാഹബന്ധം അവസാനിപ്പിച്ചു. ഇതില്‍ ഇറാ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ രണ്ട് മക്കളുണ്ട്.

രണ്ടാമത് വിവാഹം ചെയ്തത് തിരക്കഥാകൃത്ത് കിരണ്‍ റാവുവിനെയാണ്. 2005ലായിരുന്നു ഈ വിവാഹം. പിന്നീട് 2021ല്‍ വിവാഹമോചനം നേടി. ഇതില്‍ ആസാദ് റാവു ഖാന്‍ എന്ന് പേരില്‍ ഒരു മകനുണ്ട്.

25 വര്‍ഷമായി പരിചയമുള്ള യുവതിയാണ് ഗൗരി. ആമിറിന്റെ പ്രൊഡക്ഷന്‍ കമ്പനിയിലാണ് ഗൗരി ജോലി ചെയ്യുന്നത്. തമിഴ്നാട് സ്വദേശിനിയാണ്. മുഴുവന്‍ പേര് ഗൗരി സ്പ്രാറ്റ്. ആമിറിന്റെ വരും പ്രൊജക്ടുകളില്‍ ഇവര്‍ സഹകരിക്കുന്നുണ്ട്. ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്. കഴിഞ്ഞ ദിവസം സല്‍മാന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്ക് അമീര്‍ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ അത്താഴ വിരുന്നില്‍ ഗൗരിയും പങ്കെടുത്തിരുന്നുവെന്ന് അമീര്‍ഖാന്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക