ന്യൂദല്‍ഹി: രാജ്യം ഹോളി ആഘോഷത്തിലേക്ക്. വെള്ളിയാഴ്ച നടക്കുന്ന ഹോളിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും അടക്കമുള്ള പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിച്ചു. പുതിയ ഉണര്‍വ്വും ഊര്‍ജ്ജവും പകരുന്ന ഹോളി ആഘോഷങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്തുന്നതായി പ്രധാനമന്ത്രി മോദി ആശംസിച്ചു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഹോളി ആശംസകള്‍ നേരുന്നതായും ജനങ്ങളില്‍ സൗഹാര്‍ദ്ദത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ആഘോഷവേള വഴിയൊരുക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
ഇന്ത്യയിലും വിദേശത്തും കഴിയുന്ന എല്ലാ പൗരന്മാര്‍ക്കും ഹോളി ആശംസകള്‍ നേരുന്നതായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു സന്ദേശത്തില്‍ അറിയിച്ചു. നിറങ്ങളുടെ ഉത്സവമായ ഹോളി സന്തോഷവും ഉത്സാഹവും കൊണ്ടുവരുന്നു. ഈ ഉത്സവം നമ്മുടെ ജീവിതത്തില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ആത്മാവിനെ വളര്‍ത്തുന്നു. ഹോളിയുടെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ വൈവിധ്യത്തില്‍ ഏകത്വത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെയും ഈ ഉത്സവം പ്രതീകപ്പെടുത്തുന്നു. നമുക്ക് ചുറ്റും സ്‌നേഹവും പോസിറ്റീവും പ്രചരിപ്പിക്കാന്‍ ഹോളി നമ്മെ പഠിപ്പിക്കുന്നു. നിറങ്ങളുടെ ഈ ഉത്സവം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയ്‌ക്കട്ടെ’ , രാഷ്‌ട്രപതിയുടെ ഹോളി സന്ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: