തിരുവനന്തപുരം: ആലത്തൂര്‍ എംപി കെ. രാധാകൃഷ്ണന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസയച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദ്ദേശം. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ചിരുന്ന കാലത്ത് കരുവന്നൂര്‍ ബാങ്കില്‍ നടന്ന തട്ടിപ്പുകള്‍ ചോദിച്ചറിയാനാണ് ഇ.ഡിയുടെ തീരുമാനം. മുന്‍ മന്ത്രിയും സ്പീക്കറുമായ കെ. രാധാകൃഷ്ണന് ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവേണ്ടിവരുന്നത് സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: