ചെന്നൈ: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കിയ മുഖ്യമന്ത്രി സ്റ്റാലിന്റെ നടപടിയെ വിഡ്ഢിത്തമെന്ന് വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. നിങ്ങളെന്തൊരു വിഡ്ഢിയാണ് സ്റ്റാലിന്. അതു തയ്യാറാക്കിയത് എംഎല്‍എ ആയിരുന്ന ഡിഎംകെയുടെ നേതാവ് എന്‍ ധര്‍മ്മലിംഗത്തിന്റെ മകന് ഉദയകുമാര്‍ ആയിരുന്നു. രാജ്യം മുഴുവനും ഔദ്യോഗികമായി അംഗീകരിച്ച രൂപയെ അപമാനിച്ച് ലോഗോ പുറത്തിറക്കാന്‍ നിങ്ങള്‍ക്കെങ്ങനെ സാധിക്കുന്നു, അണ്ണാമലൈ ചോദിച്ചു.
തമിഴന് തയ്യാറാക്കിയ ദേശീയ ചിഹ്നം ഒഴിവാക്കിയ സ്റ്റാലിന് സര്‍ക്കാരിന്റെ നടപടി വലിയ വിവാദമായിട്ടുണ്ട്. ഹിന്ദി വാക്ക് എന്നു പറഞ്ഞാണ് രൂപയുടെ ചിഹ്നത്തെ ഡിഎംകെ സര്‍ക്കാര്‍ ഒഴിവാക്കിയതെന്നതാണ് വിചിത്രം. രൂപയുടെ ലോഗോ ഹിന്ദി അക്ഷരമല്ല എന്നതും തമിഴന് തയ്യാറാക്കിയതാണ് എന്നതും മറന്നാണ് സ്റ്റാലിന്റെ വിചിത്ര നടപടി. വെള്ളിയാഴ്ച അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായാണ് രൂപയുടെ ചിഹ്നം മാറ്റി തമിഴ് അക്ഷരമാലയിലെ രൂ എന്ന അക്ഷരം ഉപയോഗിച്ച് സ്റ്റാലിന് എക്സില്‍ വീഡിയോ പുറത്തിറക്കിയത്. ബജറ്റ് പുസ്തകത്തിലും രൂപയുടെ ഔദ്യോഗിക ചിഹ്നം ഒഴിവാക്കി പുറത്തിറക്കുമെന്നാണ് ഡിഎംകെ സര്‍ക്കാര്‍ അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: