കോട്ടയം: തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ മാര്‍ച്ച് 14 മുതല്‍ 16 വരെ കോട്ടയത്ത് നടക്കും. പ്രശസ്ത സംവിധായകന്‍ അരവിന്ദന്റെ ഓര്‍മ്മയ്‌ക്കായി അരവിന്ദം എന്ന പേരിലാണ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അക്ഷരനഗരിയില്‍ ഒരുങ്ങുന്നത്. നാളെ രാവിലെ പത്തുമണിക്ക് സംവിധായകന്‍ ബ്ലസ്സി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണവും നടത്തും. മികച്ച ചിത്രത്തിന് ഒരുലക്ഷം രൂപയാണ് സമ്മാനമായി നല്‍കുന്നത്. ക്യാമ്പസ് വിഭാഗത്തില്‍ അമ്പതിനായിരം രൂപയും ഷോര്‍ട്ട് ഫിലിമിന് സമ്മാനത്തുക ലഭിക്കും. മാര്‍ച്ച് 15ന് അരവിന്ദന്റെ 35-ാം സ്മൃതി ദിനത്തില്‍ നടക്കുന്ന അരവിന്ദ സ്മൃതി നിര്‍മ്മാതാവും നടനുമായ പ്രേംപ്രകാശ് ഉദ്ഘാടനം ചെയ്യും. 16ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ സമാപന ചടങ്ങില്‍ സംസാരിക്കും. ഉദ്ഘാടന ദിനമായ നാളെ മലയാളം അടക്കം എട്ടു ഹ്രസ്വചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: