തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് നടയില്‍ സങ്കട പൊങ്കാല അര്‍പ്പിച്ചു. തങ്ങള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ നേരില്‍ കാണാനും ചര്‍ച്ചയിലൂടെ സമരം അവസാനിപ്പിക്കാനും മന്ത്രിക്ക് മനസലിവ് ഉണ്ടാകാന്‍ ദേവി അനുഗ്രഹിക്കാനുമാണ് പൊങ്കാല അര്‍പ്പിക്കുന്നതെന്ന് ആശാപ്രവർത്തകർ പറഞ്ഞു. നൂറ്റിയമ്പതോളം ആശമാരാണ് പൊങ്കാലയിട്ടത്.
32 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ ആശമാർ വ്രതത്തിലാണ്. ആ വ്രതത്തിനൊടുവിൽ സർക്കാരും ആരോഗ്യ മന്ത്രിയും കണ്ണു തുറക്കുമെന്ന പ്രതീക്ഷയിൽ ഇന്ന് ദേവിക്ക് അവർ അര്‍പ്പിച്ചു. ഇത് പ്രതിഷേധ പൊങ്കാലയല്ലെന്നും വിശ്വാസ പൊങ്കാലയാണെന്നും പറഞ്ഞ ആശാ പ്രവര്‍ത്തകര്‍ തങ്ങള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ നേരില്‍ കാണാനും ചര്‍ച്ചയിലൂടെ സമരം അവസാനിപ്പിക്കാനും മന്ത്രിക്ക് മനസലിവ് ഉണ്ടാകാന്‍ ദേവി അനുഗ്രഹിക്കാനുമാണ് പൊങ്കാല അര്‍പ്പിക്കുന്നതെന്ന് കൂട്ടിച്ചേര്‍ത്തു.
എല്ലാ വര്‍ഷവും ക്ഷേത്ര സന്നിധിയില്‍ പൊങ്കാലയിട്ടിരുന്നവരാണ് തങ്ങളെന്നും ഇത്തരത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ പൊങ്കാല അര്‍പ്പിക്കേണ്ട അവസ്ഥ ഉണ്ടാക്കിയത് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തങ്ങളോട് കാട്ടിയ അവഗണന കാരണമാണെന്നാണ് ആശപ്രവര്‍ത്തകര്‍ വ്യക്തമാക്കി. പത്ത് ദിവസത്തിനകം സമരം പരിഹരിക്കുമെന്നായിരുന്നു തങ്ങളെല്ലാവരും കരുതിയത്. മഴയും വെയിലും ഏറ്റ് സമരം ചെയ്യുന്ന തങ്ങളുടെ അവസ്ഥ കാണാന്‍ വനിത കൂടിയായ ആരോഗ്യ മന്ത്രി തയാറാകാത്തതില്‍ വിഷമമുണ്ടെന്നും ആശാപ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം ആശാപ്രവര്‍ത്തകരുടെ സമരത്തിന് ഓരോ ദിവസം ചെല്ലുംതോറും ജനപിന്തുണയും പങ്കാളിത്തവും വര്‍ധിച്ചു വരികയാണ്. പൊങ്കാലയ്‌ക്ക് എത്തിയ നിരവധി ജനങ്ങള്‍ സമരപ്പന്തലില്‍ എത്തി സമരക്കാര്‍ക്ക് പിന്തുണ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: