കോട്ടയം: പ്രണയ നാടകത്തില്‍ കുടുക്കിയുള്ള മതം മാറ്റത്തെയും മതഭീകരസംഘടനാ റിക്രൂട്ട്മെന്റിനെ സംബന്ധിച്ചും തുറന്നു പറഞ്ഞതിന്റെ പേരില്‍ മതഭീകരശക്തികളും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും പി.സി. ജോര്‍ജിനെ പീഡിപ്പിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു.
ലൗ ജിഹാദ് കേരളത്തില്‍ നിരന്തരമായി നടക്കുന്നുണ്ട്. മതഭീകര സംഘടനകള്‍ ആളും അര്‍ത്ഥവും നിയമസഹായവും നല്കി ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ്. ഇരകളാകുന്നവരെ ഉപയോഗിച്ച് മയക്കുമരുന്ന് വില്പന നടത്തുകയാണ്, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്.
ഹൈക്കോടതിക്ക് മുദ്രവച്ച കവറില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൈമാറിയ രേഖകളിലും ലൗ ജിഹാദും മതപരിവര്‍ത്തനവും വ്യാപകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇത് ബോധ്യപ്പെടുത്തി റിപ്പോര്‍ട്ട് കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പത്രസമ്മേളനത്തില്‍ ഇതു പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഇതെല്ലാം കണ്ടില്ലെന്നു നടിച്ച് സത്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ പി.സി. ജോര്‍ജിനെതിരെ കൊലവിളി മുഴക്കി ഭീകര സംഘടനകളെ സംരക്ഷിക്കുകയാണ് കപട മതേതര പ്രസ്ഥാനങ്ങളും ഭരണ സംവിധാനങ്ങളും. ഇത് ദൂരവ്യാപകമായ പ്രതിസന്ധിയും വെല്ലുവിളിയും ഉണ്ടാക്കും, ഇ. എസ്. ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: