India

യുപിയിൽ ഒരു ദരിദ്രന്റെ മകളും അവിവാഹിതയായി തുടരില്ല ; സർക്കാർ നടത്തും അവരുടെ വിവാഹ ഒരുക്കങ്ങൾ : പെൺമക്കളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ നൽകുമെന്നും യോഗി

അർഹതയുള്ള പെൺമക്കൾക്ക് സർക്കാർ സ്കൂട്ടികളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ 1001 ദമ്പതികളുടെ ഈ ബഹുജന പരിപാടി പ്രധാനമന്ത്രിയുടെ 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന ആശയത്തിന് പുതിയൊരു മാനം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു

Published by

ജൗൻപൂർ : സംസ്ഥാനത്ത് ഇനി ഒരു ദരിദ്രന്റെയും മകൾ അവിവാഹിതയായി തുടരില്ല. അവരുടെ വിവാഹത്തിന് സർക്കാർ ഒരുക്കങ്ങൾ നടത്തുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുധനാഴ്ച സംഘടിപ്പിച്ച ജൗൻപൂർ മഹോത്സവത്തിന്റെ അവസാന ദിവസമായ 1001 ദമ്പതികളുടെ സമൂഹ വിവാഹത്തിൽ നവദമ്പതികളെ അനുഗ്രഹിക്കാനെത്തിയ വേളയിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവന നടത്തിയത്.

” സമൂഹ വിവാഹ പദ്ധതി ആരംഭിച്ചപ്പോൾ ആളുകൾ ചിരിക്കാറുണ്ടായിരുന്നു. ഇത് ദരിദ്രരെ അപമാനിക്കുന്നതായി പറയപ്പെട്ടു, പക്ഷേ ഇതുവരെ സംസ്ഥാനത്താകെ സമൂഹ വിവാഹ പദ്ധതി പ്രകാരം നാല് ലക്ഷം ദമ്പതികളെ വിവാഹം കഴിപ്പിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. പദ്ധതിയുടെ ആദ്യ വർഷം തന്നെ ഞങ്ങൾ ഒരു ലക്ഷം വിവാഹങ്ങൾ സംഘടിപ്പിച്ചു ” – മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

കൂടാതെ ഈ പദ്ധതി പ്രകാരം ലഭിക്കുന്ന 35,000 രൂപ ഏപ്രിൽ 1 മുതൽ ഒരു ലക്ഷം രൂപയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ അർഹതയുള്ള പെൺമക്കൾക്ക് സർക്കാർ സ്കൂട്ടികളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനു പുറമെ 1001 ദമ്പതികളുടെ ഈ ബഹുജന പരിപാടി പ്രധാനമന്ത്രിയുടെ ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ആശയത്തിന് പുതിയൊരു മാനം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഈ ഇരട്ട എഞ്ചിൻ സർക്കാർ യാതൊരു വിവേചനവുമില്ലാതെ പ്രവർത്തിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by