പത്തനംതിട്ട: യുവതയുടെ പ്രവൃത്തി പരിചയവും തൊഴില്‍നൈപുണിയും മെച്ചപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പിഎം ഇന്റേണ്‍ഷിപ്പ് സ്കീം-2025ലേക്ക് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 31 വരെ നീട്ടി. കോര്‍പറേറ്റ്കാര്യ മന്ത്രാലയം (എംസിഎ) ആണ് തീയതി നീട്ടി ഇന്നലെ ഉത്തരവിറക്കിയത്.
എണ്ണ, പ്രകൃതിവാതകം, ട്രാവല്‍ ആ്ന്‍ഡ് ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ്, ബാങ്കിങ്-ഫിനാന്‍ഷ്യല്‍ മേഖലകളിലായി ആകെ 1.27 ലക്ഷം പേര്‍ക്കാണ് ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുക. ബിരുദധാരികള്‍ക്ക് (എംസിഎ, എംബിഎ, ബി ഫാം ഉള്‍പ്പെടെ) 35,063, പത്താം ക്ലാസുകാര്‍ക്ക് 31,500, ഐടിഐക്കാര്‍ക്ക് 30,448, ഡിപ്ലോമ (പോളിടെക്നിക്) ക്കാര്‍ക്ക് 21,222, പ്ലസ്ടുക്കാര്‍ക്ക് 8,826 എന്നിങ്ങനെയാണ് പിഎംഐഎസ് ലഭിക്കുക. 21 വയസിനും, 24 വയസിനും, ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം അപേക്ഷകര്‍.
റിലയന്‍സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി, മാരുതി സുസുക്കി, എല്‍ ആന്‍ഡ് ടി, ടെക് മഹീന്ദ്ര എന്നിങ്ങനെ രാജ്യത്തെ മുന്‍നിര സ്വകാര്യമേഖലാ കമ്പനികള്‍ ഉള്‍പ്പെടെ 500ല്‍ ഏറെ സ്ഥാപനങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്.
കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ ആയ Pminternship.mca.gov.in സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ ആയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കാനാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ അലവന്‍സിനൊപ്പം 6000 രൂപ ഒറ്റത്തവണ ഗ്രാന്‍ഡ് ആയും ലഭിക്കും. നൈപുണ്യവികസനം ലക്ഷ്യമിട്ട് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ ഇതുവരെ 28,0000ല്‍ അധികം യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: