ന്യൂദൽഹി : വഖഫ് ഭേദഗതി ബിൽ തടയാൻ മുസ്ലീങ്ങൾക്ക് ചില രാഷ്‌ട്രീയ നിർദ്ദേശങ്ങൾ നൽകി കോൺഗ്രസ് നേതാവ് റാഷിദ് ആൽവി. വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങൾ ( ഷഹീൻ ബാഗിലെ പോലെ ) സൃഷ്ടിക്കുമെന്ന് പറയുന്നതിനുപകരം മുസ്ലീങ്ങൾ അവരുടെ തന്ത്രം മാറ്റുകയും പഞ്ചാബിലെ കർഷകരെ പോലെ പ്രതിഷേധിക്കണമെന്നാണ് ആൽവി പറഞ്ഞത്.
“രാജ്യമെമ്പാടും ഷഹീൻ ബാഗ് പോലുള്ള പ്രതിഷേധം സൃഷ്ടിക്കുമെന്ന് പറയുന്നതിനുപകരം, അവർ അവരുടെ സമീപനത്തിൽ ചെറിയ മാറ്റം വരുത്തണം. പ്രതിഷേധിക്കുന്നത് അവരുടെ അവകാശമാണ്, അത് എല്ലാവരുടെയും അവകാശമാണ്. രണ്ട് വർഷത്തേക്ക് റോഡുകൾ അടച്ചിട്ട് തെരുവുകളിൽ കുത്തിയിരിപ്പ് സമരം നടത്തിയ കർഷകരെപ്പോലെ പ്രതിഷേധിക്കണമെന്ന് മുസ്ലീങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു” -ആൽവി വാർത്ത ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.
വഖഫ് ഭേദഗതി ബിൽ പാസാക്കിയാൽ രാജ്യം മുഴുവൻ ഷഹീൻ ബാഗ് ആയി മാറുമെന്ന് ഇന്നലെ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് ഭീഷണിപ്പെടുത്തിയിരുന്നു.
നേരത്തെ 2020-ൽ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ നിയമത്തിനെതിരെ പ്രതിഷേധിച്ച് മുസ്ലീങ്ങൾ റോഡുകൾ ഉപരോധിക്കുകയും ദൽഹിയിലെ ഷഹീൻ ബാഗിൽ മാസങ്ങളോളം തമ്പടിക്കുകയും ചെയ്തിരുന്നു. ഒരു ഇന്ത്യൻ പൗരനെയും ഈ നിയമം ബാധിക്കുന്നില്ലെങ്കിലും നിയമം മുസ്ലീം വിരുദ്ധമാണ് എന്ന് തെറ്റായി ഇക്കൂട്ടർ പ്രചാരണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: