Business

ഇലോണ്‍ മസ്ക് ചൈനയില്‍ തോറ്റു; ടെസ് ലയുടെ അന്തകനാകുന്ന ബിവൈഡിയുടെ ടെക്നോളജി ടെസ് ലയേക്കാള്‍ മുന്‍പിലെന്ന് ഉടമ വാങ് ചുവാന്‍ഫു

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ടെക്നോളജിയില്‍ ലോകത്തില്‍ എല്ലാവരേക്കാളും മുന്‍പിലെന്നും അവകാശപ്പെടുന്ന ഇലോണ്‍ മസ്ക് ചൈനയില്‍ തോല്‍വി ഏറ്റുവാങ്ങുന്നു. ഇലോൺ മസ്‍കിന്‍റെ ഇലക്ട്രിക് കാറായ ടെസ് ല ചൈനയിലെ ബിവൈഡി എന്ന കാറിന് മുന്‍പില്‍ അടിയറവ് പറയുകയാണ്.

Published by

ബെയ് ജിംഗ് : ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ടെക്നോളജിയില്‍ ലോകത്തില്‍ എല്ലാവരേക്കാളും മുന്‍പിലെന്നും അവകാശപ്പെടുന്ന ഇലോണ്‍ മസ്ക് ചൈനയില്‍ തോല്‍വി ഏറ്റുവാങ്ങുന്നു. ഇലോൺ മസ്‍കിന്റെ ഇലക്ട്രിക് കാറായ ടെസ് ല ചൈനയിലെ ബിവൈഡി എന്ന കാറിന് മുന്‍പില്‍ അടിയറവ് പറയുകയാണ്.

തങ്ങളുടെ വിജയത്തിന് പിന്നില്‍ ആധുനികമായ ടെക്നോളജിയും കാലത്തിന് മുന്‍പേയുള്ള കാര്‍ ഡിസൈനും ആണെന്ന് ബിവൈഡി ഉടമ വാങ് ചുവാന്‍ഫു പറയുന്നു. ആദ്യമൊക്കെ ടെസ് ല ചൈനയിലെ വിപണിയില്‍ വന്‍വിജയമായിരുന്നെങ്കിലും ചൈനയില്‍ കാര്‍ കമ്പനികള്‍ ടെസ് ലയെ തോല്‍പിക്കുന്ന ഇലക്ട്രിക് കാര്‍ കുറഞ്ഞവിലയില്‍ വിപണിയില്‍ ഇറക്കുന്നതാണ് ഇലോണ്‍ മസ്കിന്റെ കാറിന് തിരിച്ചടിയായത്. ലോകത്ത് ടെക്നോളജയില്‍

ചൈനയിൽ കമ്പനി കഴിഞ്ഞ അഞ്ച് മാസമായി തുടർച്ചയായി വിൽപ്പനയിൽ പിന്നോട്ട് പോകുകയാണ്. ചൈനയിലെ പാസഞ്ചർ കാർ അസോസിയേഷനാണ് ഇക്കാര്യം കണക്കുകള്‍ സഹിതം വെളിയില്‍ വിട്ടത്. 2025 ഫെബ്രുവരിയിൽ ടെസ്‌ലയുടെ കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് 49 ശതമാനം ഇടിഞ്ഞു.

ചൈനയിൽ ടെസ്‌ലയുടെ വിപണി വിഹിതം അഞ്ച ശതമാനത്തിൽ താഴെ മാത്രമാണ്. പ്രധാനമായും ചൈനയുടെ കാര്‍ കമ്പനിയായ ബിവൈഡി (ബിൽഡ് യുവർ ഡ്രീംസ്) ആണ് ടെസ് ലയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. കഴിഞ്ഞ മാസം ബിവൈഡി 318,000 ൽ അധികം വാഹനങ്ങൾ വിറ്റു, ഇത് കഴിഞ്ഞ വർഷത്തേക്കാൾ 161% കൂടുതലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക