ന്യൂദല്‍ഹി: യമുനാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുതിയ സര്‍ക്കാര്‍ ദ്രുതഗതിയിലാണ് മുന്നോട്ടു പോകുന്നതെന്നും ഒരു നിമിഷം പോലും പാഴാക്കില്ലെന്നും ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. ദല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ആരംഭിച്ച യമുനാ ശുചീകരണം പുരോഗമിക്കുകയാണ്. വലിയ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ദല്‍ഹി നിവാസികള്‍ക്ക് യമുനാ തീരത്ത് ഇരുന്ന് വിശ്രമിക്കാനും യമുനാ തീരത്ത് ആരതി നടത്താനും ക്രമീകരണങ്ങളുണ്ടാകും. വാരാണസിയിലെ ഗംഗാ ആരതിക്ക് സമാനമായി ദല്‍ഹിയില്‍ യമുനാ ആരതി നടത്തുമെന്നും ഘാട്ടുകള്‍ മനോഹരമാക്കിത്തീര്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യമുനയുടെ ഗുണനിലവാരം ഉയര്‍ത്തുകയെന്നത് ദല്‍ഹി സര്‍ക്കാരിന്റെ പ്രധാന അജണ്ടയാണ്. ഉപമുഖ്യമന്ത്രി പര്‍വേഷ് വര്‍മ്മ യമുനാ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. നിരന്തരം ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് ശുചീകരണ പുരോഗതി ചര്‍ച്ച ചെയ്യുന്നു. ദല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ യമുനയില്‍ നിന്ന് നീക്കം ചെയ്തത് 1,300 മെട്രിക് ടണ്‍ മാലിന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: