Sports

ഷമ മുഹമ്മദിന് കഷ്ടകാലം തന്നെ….താന്‍ ഇപ്പോഴൊന്നും ഏകദിനത്തില്‍ നിന്നും വിരമിക്കില്ലെന്ന് രോഹിത് ശര്‍മ്മ

ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനല്‍ നടക്കുന്നതിന് മുന്‍പേ പല കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങളും രോഹിത് ശര്‍മ്മ ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന പ്രചാരണം ശക്തമായി അഴിച്ചുവിട്ടിരുന്നു. കേരളത്തിലെ‍ മലയാള മനോരമയും ഇക്കൂട്ടത്തില്‍പ്പെടും. ഇപ്പോഴിതാ താന്‍ അടുത്ത കാലത്തൊന്നും ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിക്കില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയതിന് ശേഷം വ്യക്തമാക്കിയിരിക്കുകയാണ്.

Published by

ന്യൂദല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനല്‍ നടക്കുന്നതിന് മുന്‍പേ പല കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങളും രോഹിത് ശര്‍മ്മ ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന പ്രചാരണം ശക്തമായി അഴിച്ചുവിട്ടിരുന്നു. കേരളത്തിലെ‍ മലയാള മനോരമയും ഇക്കൂട്ടത്തില്‍പ്പെടും. ഇപ്പോഴിതാ താന്‍ അടുത്ത കാലത്തൊന്നും ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിക്കില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയതിന് ശേഷം വ്യക്തമാക്കിയിരിക്കുകയാണ്.

രോഹിത് ശര്‍മ്മയുടെ ഈ പ്രസ്താവനയുടെ ആഘാതം ഏറ്റവുമധികം അനുഭവിക്കുക കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ് ആണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സെമിയില്‍ എത്തി തിളങ്ങി നില്‍ക്കുന്ന സമയത്താണ് രോഹിത് ശര്‍മ്മയെ തടിയനാണെന്നും കായികമായി ഫിറ്റ് അല്ലെന്നുമൊക്കെ ഷമ മുഹമ്മദ് വിമര്‍ശിച്ചത്. തുടര്‍ന്ന് ഷമ മുഹമ്മദ് ശക്തമായ സൈബര്‍ ആക്രമണത്തിന് വിധേയ ആയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഈ പ്രസ്താവനയുടെ പേരില്‍ മാപ്പ് ചോദിക്കുകയും ചെയ്തു. പക്ഷെ അപ്പോഴും ഷമയ്‌ക്കും കോണ്‍ഗ്രസിനും പ്രതീക്ഷ ഉണ്ടായിരുന്നത് രോഹിത് ശര്‍മ്മ ഉടനെ വിരമിക്കും എന്നതിലായിരുന്നു.

എന്നാല്‍ താന്‍ വിരമിക്കില്ലെന്ന രോഹിത് ശര്‍മ്മയുടെ പ്രസ്താവന പുറത്തുവന്നതോടെ ഷമ മുഹമ്മദും കോണ്‍ഗ്രസ് ക്യാമ്പുകളും അടിയേറ്റ സ്ഥിതിയിലാണ്. കഷ്ടകാലത്തിന് ന്യൂസിലാന്‍റിനെതിരെ നടന്ന ഫൈനലില്‍ ഭാരതത്തിന് നാല് വിക്കറ്റ് വിജയം നേടിക്കൊടുത്ത മത്സരത്തില്‍ ഈ ടൂര്‍ണ്ണമെന്‍റിലെ തന്റെ ഏറ്റവും മികച്ച കളിയാണ് രോഹിത് ശര‍്മ്മ പുറത്തെടുത്തത്. 76റണ്‍സ് അടിച്ച് ടോപ് സ്കോര്‍ ആയ രോഹിത് ശര്‍മ്മ മാന്‍ ഓഫ് ദി മാച്ച് ആവുകയും 2017ല്‍ ഇന്ത്യയ്‌ക്ക് കൈവിട്ടുപോയ ചാമ്പ്യന്‍സ് ട്രോഫി തിരിച്ചുപിടിച്ച ക്യാപ്റ്റന്‍ ആയി മാറുകയും ചെയ്തു. തൊട്ട മുന്‍പത്തെ ദിവസം രോഹിത് ശര്‍മ്മയുടെ തടിയെ കഠിനമായി വിമര്‍ശിച്ച ഷമ മുഹമ്മദിന്റെ നാണമില്ലാത്ത പ്രതികരണമായിരുന്നു.എല്ലാവരേയും അമ്പരപ്പിച്ചത്. തലേനാള്‍ പറഞ്ഞതൊന്നും ഓര്‍മ്മയില്ലാത്തതുപോലെ ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫി നേടിക്കൊടുത്ത രോഹിത് ശര്‍മ്മ എന്ന ക്യാപ്റ്റനെ വാനോളം പുകഴ്‌ത്തുകയായിരുന്നു ഷമ മുഹമ്മദ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക