India

ഇനി തുപ്പൽ കലർന്ന മാംസം വേണ്ട : ഹിന്ദുക്കൾ മാത്രം നടത്തുന്ന മട്ടൺ കടകൾക്ക് മൽഹാർ സർട്ടിഫിക്കറ്റ് പ്രഖ്യാപിച്ച് നിതേഷ് റാണെ

Published by

മുംബൈ ; ഹിന്ദുക്കൾ മാത്രം നടത്തുന്ന മട്ടൺ കടകൾക്ക് പുതിയ സർട്ടിഫിക്കേഷൻ പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണെ . മൽഹാർ സർട്ടിഫിക്കറ്റിന് കീഴിൽ ഇത്തരം കടകൾ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. മൽഹാർ സർട്ടിഫിക്കേഷൻ ഇന്ത്യയുടെ നിലവിലെ ഹലാൽ സർട്ടിഫിക്കേഷനുമായി സമാനമാണ്.MalharCertification.com പ്രവർത്തിപ്പിക്കുന്നത് ഖതിക് ഗ്രൂപ്പിലെ ഹിന്ദുക്കൾ മാത്രമായിരിക്കുമെന്നും റാണെ കൂട്ടിച്ചേർത്തു.

“ഇന്ന് മഹാരാഷ്‌ട്രയിൽ നിന്നുള്ള ഹിന്ദു സമൂഹത്തിനായി ഞങ്ങൾ ഒരു പ്രധാന നടപടി സ്വീകരിച്ചിരിക്കുന്നു.“ എന്നാണ് നിതീഷ് റാണെ പറഞ്ഞത്.മൽഹാർ സർട്ടിഫിക്കേഷൻ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ നിന്ന് ആട്ടിറച്ചി വാങ്ങരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

“ഝട്കയിലെ മട്ടൺ, ചിക്കൻ വിൽപ്പനക്കാർക്കുള്ള ഒരു സർട്ടിഫൈഡ് പ്ലാറ്റ്‌ഫോമാണ് മൽഹാർ. ഹിന്ദു മത പാരമ്പര്യങ്ങൾക്കനുസൃതമായി ബലിയർപ്പിക്കുന്ന ആടിന്റെയും ചെമ്മരിയാടിന്റെയും മാംസം പുതിയതും, വൃത്തിയുള്ളതും, ഉമിനീരിൽ നിന്ന് മുക്തവും, മറ്റ് മൃഗങ്ങളുടെ മാംസവുമായി കലർത്താത്തതുമാണെന്ന് ഇത് ഉറപ്പാക്കുന്നു. ഈ മാംസം ഹിന്ദു ഖാതിക് കമ്മ്യൂണിറ്റി വിൽപ്പനക്കാർ വഴി മാത്രമേ ലഭ്യമാകൂ. അതിനാൽ, മൽഹാർ സാക്ഷ്യപ്പെടുത്തിയ വിൽപ്പനക്കാരിൽ നിന്ന് മാത്രമേ ആട്ടിറച്ചി വാങ്ങാൻ ഞങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.” എന്നാണ് ഇതുമായി ബന്ധപ്പെട്ട വെബ് സൈറ്റിൽ പറയുന്നത് .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by