ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് ചെല്‍സി എഫ്‌സി. സ്വന്തം തട്ടകം സ്റ്റാംഫഡ് ബ്രിഡ്ജില്‍ ഏകപക്ഷീയമായ ഒരു ഗോളിന് നേടിയ വിജയത്തിലൂടെ ലീഗ് പട്ടികയില്‍ ടീം മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി നാലാം സ്ഥാനത്തെത്തി.
ഗോള്‍രഹതിമായ ആദ്യപകുതിക്ക് ശേഷം മത്സരത്തിന്റെ 60-ാം മിനിറ്റിലാണ് ചെല്‍സിയുടെ വിജയഗോള്‍ പിറന്നത്. പ്രതിരോധ താരം മാര്‍ക് കുര്‍കുറെല്ല ആണ് ഗോള്‍ നേടിയത്.
ജയത്തിലൂടെ സീസണില്‍ ഇതുവരെ 28 മത്സരങ്ങളില്‍ നിന്ന് 14 വിജയം സ്വന്തമാക്കിയ ചെല്‍സി 49 പോയിന്റുമായാണ് നാലാം സ്ഥാനത്തെത്തിയത്. ലിവര്‍പൂളിന്(70) പിന്നില്‍ ആഴ്‌സണല്‍(55), നോട്ടിങ്ഹാം ഫോറസ്റ്റ്(51) എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. 28 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സിറ്റിക്ക് 47 പോയിന്റാണുള്ളത്.
പ്രീമിയര്‍ ലീഗില്‍ മറ്റൊരു കരുത്തന്‍ പോരാട്ടത്തില്‍ ആഴ്‌സണലിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനിലയില്‍ തളച്ചു. സീസണില്‍ കരുത്തരായ് മുന്നേറുന്ന ആഴ്‌സണലിനെ സ്വന്തം ഗ്രൗണ്ട് ഓള്‍ഡ് ട്രാഫഡിലാണ് യുണൈറ്റഡ് ഓരോ ഗോള്‍ സമനിലയില്‍ തളച്ചത്. ആദ്യ പകുതി അവാസനിക്കുന്നതിന് തൊട്ടുമുമ്പായിരുന്ു ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ യുണൈറ്റഡ് ലീഡ് ചെയ്തത്. രണ്ടാം പകുതിയില്‍ 74-ാം മിനിറ്റില്‍ ഡെക്ലാന്‍ റൈസ് നേടിയ ഗോളില്‍ ആഴ്‌സണല്‍ സമനില പിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: