ഡെറാഡൂൺ : സംസ്ഥാനത്ത് അനധികൃത മദ്രസകൾക്കെതിരായ നടപടികൾ ശക്തമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ് പുഷ്കർ സിങ് ധാമിയുടെ ബിജെപി സർക്കാർ. ഇതിനോടകം തന്നെ നിരവധി മദ്രസകളാണ് ഭരണകൂടം താഴിട്ട് പൂട്ടിയത്. ഇന്നലെ ഡെറാഡൂണിലെ സഹസ്പൂർ പ്രദേശത്ത് 15 അനധികൃത മദ്രസകൾ എസ്ഡിഎമ്മിന്റെ നേതൃത്വത്തിൽ അഡ്മിനിസ്ട്രേറ്റീവ് സംഘം പൂട്ടിയിരുന്നു.
മുസ്ലീം സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് വൻ പോലീസ് സേനയുടെ അകമ്പടിയോടെയാണ് നടപടി സ്വീകരിച്ചത്. അംഗീകാരമില്ലാതെ അനധികൃത മദ്രസകൾ നടത്തിയിരുന്ന ചില ആഡംബര കെട്ടിടങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. നിയമവിരുദ്ധ മദ്രസകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഭരണകൂടം വ്യക്തമായി പറഞ്ഞിട്ടുണ്ട്.
അംഗീകൃത മദ്രസകൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും എസ്ഡിഎം വിനോദ് കുമാർ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സഹസ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന നിയമവിരുദ്ധവും രജിസ്റ്റർ ചെയ്യാത്തതും നിലവാരമില്ലാത്തതുമായ മദ്രസകൾ കണ്ടെത്തി സീൽ ചെയ്യുന്നത്.
ഇവയാണ് പൂട്ടിച്ച മദ്രസകൾ
1 – മദ്രസ ജാമിയ ഫാത്തിമ തുജോഹറ താപ്പ ഗാലി സഹസ്പൂരിൽ സീൽ ചെയ്തു.
2- മദ്രസ സബീലുൽ റഷാദ് II ബ്രാഞ്ച് ധാക്കി സീൽ ചെയ്തു.
3- മദ്രസ ജാമിയ ഹസ്നൈൻ ബിൻ അലി ധോബി മൊഹല്ല ഖുഷൽപൂർ സീൽ ചെയ്തു.
4- മദ്രസ ഹബീബിയൻ ലിൽബനത്ത് ഇസ്ലാംനഗർ ഖുഷൽപൂർ (സ്ത്രീകൾക്ക്) സീൽ ചെയ്തു.
5- മദ്രസ ഇസ്ലാമിയ അറേബ്യ ഫൈസ് ഇ മസീഹ് ഉൽ ഉമ്മത് ഖുഷൽപൂർ സീൽ ചെയ്തു.
6- മദ്രസ ജാമിയ ദാറുൽ സലാം ഐടിഐ ജസോവാലയ്‌ക്ക് സമീപം സീൽ ചെയ്തു
7- മദ്രസ ജാമിയ അൻവാറുൽ ഖുറാൻ ബൈരാഗിവാല സീൽ ചെയ്തു.
8- മദ്രസ മിസ്ബാഹുൽ ഉലൂം ധർമ്മവാല സഹസ്പൂർ സീൽ ചെയ്തു
9- മദ്രസ ദാറുൽ ഉലൂം മുഹമ്മദിയ ഗ്രാമം രാംഗഡ് ധർമ്മവാല സീൽ ചെയ്തു.
10- മദ്രസ ദാറുൽ ഉലൂം മുഹമ്മദിയ സീൽ ചെയ്തു.
ഇതിനുപുറമെ ഡെറാഡൂൺ സദർ, ഡോയിവാല പ്രദേശങ്ങളിലെ അഞ്ച് മദ്രസകൾ സീൽ ചെയ്തു. ഡെറാഡൂണിൽ ഇതുവരെ ആകെ 31 അനധികൃത മദ്രസകളും അനധികൃതമായി നിർമ്മിക്കുന്ന ഒരു പള്ളിയും ഡെറാഡൂൺ ഭരണകൂടം സീൽ ചെയ്തിട്ടുണ്ട്.
പോലീസ് പരിശോധനയിൽ ഡെറാഡൂണിൽ ആകെ 60 അനധികൃത മദ്രസകൾ കണ്ടെത്തി. അതേസമയം സംസ്ഥാനത്താകെ 500-ലധികം അനധികൃത മദ്രസകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: