കൊച്ചി: മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടനാണ് ഇര്‍ഷാദ് അലി. സീരിയസ് കഥാപാത്രങ്ങളും ഹാസ്യ കഥാപാത്രങ്ങളുമെല്ലാം ഇര്‍ഷാദ് അനായാസം അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്.
ഓഫ് ബീറ്റ് സിനിമകളിലൂടെ പേരെടുത്ത ശേഷമാണ് ഇര്‍ഷാദ് കൊമേഷ്യല്‍ സിനിമയില്‍ സജീവമായി മാറുന്നത്. ഇപ്പോഴിതാ താന്‍ സിപിഎം പാര്‍ട്ടി മെമ്പറാണെന്നും തൃശൂരില്‍ പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ പറ്റില്ലെന്ന് പറഞ്ഞ് മാറി നില്‍ക്കില്ലെന്നുമാണ് ഇര്‍ഷാദ് പറയുന്നത്.ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇര്‍ഷാദ് തന്റെ നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍ സിനിമയാണ് തന്റെ ലക്ഷ്യം എന്ന് പാര്‍ട്ടിയോട് പറയുമെന്നും ഇർഷാദ് പറയുന്നു. താന്‍ സുരേഷ് ഗോപിയുമായി നല്ല സൗഹൃദമാണെന്നും എന്നാല്‍ വോട്ട് ചെയ്യില്ലെന്നും ഇര്‍ഷാദ് പറയുന്നു. രാഷ്‌ട്രീയം വേറെ സൗഹൃദം വേറെയാണെന്നും ഇര്‍ഷാദ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: