മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി. വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് ബോംബ് ഭീഷണി സന്ദേശം എഴുതിയ കുറിപ്പ് കണ്ടെത്തിയത്. ഉടനെ വിമാനം തിരിച്ചിറക്കി
ഛത്രപതി ശിവാജി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട AI119 എയർഇന്ത്യ വിമാനമാണ് സർവീസ് റദ്ദാക്കിയത്.19 ക്രൂ അംഗങ്ങൾ ഉൾപ്പെടെ 322 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി യാതൊന്നും കണ്ടെത്താൻ സാധിച്ചില്ല. വ്യാജ ബോംബ് ഭീഷണി സന്ദേശമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ താമസം, ഭക്ഷണം, മെഡിക്കൽ സഹായങ്ങൾ എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക