കൊച്ചി: തനിക്ക് സ്വര്‍ഗ്ഗത്തില്‍ പോകണമെന്നും മകള്‍ സംസ്‌ക്കാര ചടങ്ങുകളുടെ ചുമതല നിര്‍വഹിക്കണമെന്നുമുള്ള അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ ശബ്ദ സന്ദേശം പുറത്ത്. ലോറന്‍സിന്റെ രണ്ട് പെണ്‍മക്കള്‍ എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശബ്ദസന്ദേശം പുറത്തുവിട്ടത്.
എം എം ലോറന്‍സിന്റെ മൃതദേഹം സിപിഎം നേതൃത്വം ഇടപെട്ട് മെഡിക്കല്‍ കോളേജിന് പഠനത്തിനായി വിട്ടുകൊടുത്തത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് മകളായ ആശാ ലോറന്‍സ് ഹൈക്കോടതിയേയും സുപ്രീംകോടതിയെയും സമീപിച്ചിരിക്കുകയാണ്. എന്നാല്‍ പാര്‍ട്ടിയും മകനും കടുത്ത നടപടി തുടരുന്നതിനാല്‍ അന്തരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ലോറന്‍സിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടത്താന്‍ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: