പത്തനംതിട്ട: കഴിഞ്ഞ അമ്പതു വര്‍ഷമായി സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്ന തന്നെ തഴഞ്ഞതായും വെറും ഒന്‍പതു വര്‍ഷം മാത്രമായി പാര്‍ട്ടിയിലുള്ള വീണാ ജോര്‍ജ്ജിനെ സംസ്ഥാന സമിതിയിലേക്ക് പരിഗണിച്ചതായും സിപിഎം നേതാവ് എ പദ്മകുമാര്‍. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജിവെയ്‌ക്കുകയാണെന്നും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ എ പദ്മകുമാര്‍ അറിയിച്ചു.
പാര്‍ട്ടി നടപടിയെ ഭയക്കുന്നില്ലെന്നും എല്ലാം ത്യജിക്കുകയാണെന്നുമാണ് പദ്മകുമാറിന്റെ പ്രതികരണം.
പദ്മകുമാര്‍ ഉയര്‍ത്തിയ ഭിന്നസ്വരം പാര്‍ട്ടി കണക്കിലെടുക്കുന്നില്ലെന്നും പദ്മകുമാര്‍ പാര്‍ട്ടിക്കൊരു പ്രശ്‌നമല്ലെന്നുമുള്ള സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണത്തോടെ പത്തനംതിട്ടയിലെ മുതിര്‍ന്ന നേതാവിന് പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴിതുറന്നു. സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട നടപടിയില്‍ ഉറച്ചു നില്‍ക്കുന്നതായും പാര്‍ട്ടി നടപടിയെ ഭയക്കുന്നില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. വീണാ ജോര്‍ജിന് കഴിവുള്ളതിനാലാണ് അവരെ സംസ്ഥാന സമിതിയിലേക്ക് എടുത്തതെന്നും പദ്മകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: