കൊൽക്കത്ത: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദ ബോസ് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. ജേതാക്കളായ ഭാരത ടീമിനെ കൊൽക്കത്തയിലെ രാജ്ഭവനിലേക്ക് സ്‌പോർട്‌സ് ആരാധകൻ കൂടിയായ ഗവർണർ ക്ഷണിച്ചു.
ടീമിന്റെ അസാധാരണമായ ടീം വർക്ക്, അർപ്പണബോധം, അചഞ്ചലമായ മനോഭാവം എന്നിവയാണ് ഭാരതത്തെ അഭിമാനകരമായ ഈ നേട്ടത്തിന് പ്രാപ്തമാക്കിയത് എന്ന് ‘’എക്‌സ്’ ഹാൻഡിലിലെ ഒരു പോസ്റ്റിൽ, ഡോ. ബോസ് പ്രശംസിച്ചു.
രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന ഭാരത ക്രിക്കറ്റ് ടീമിന്റെ നേട്ടങ്ങളിൽ ആനന്ദബോസ് ഏറെ അഭിമാനം പ്രകടിപ്പിച്ചു. “ടീമിന്റെ ശ്രദ്ധേയമായ നേട്ടം ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ അപാരമായ അഭിമാനവും സന്തോഷവും നിറച്ചിരിക്കുന്നു. ഈ വിജയം ഭാരതത്തിന്റെ കായികശേഷിയുടെയും മികവിന്റെയും യഥാർത്ഥ പ്രതിഫലനമാണ്,” അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക