Kerala

ബൈക്ക് യാത്രികനു മേൽ പുലി ചാടി വീണ് ആക്രമിച്ചു ; രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

Published by

മലപ്പുറം : ബൈക്ക് യാത്രികനു മേൽ പുലി ചാടി വീണ് ആക്രമിച്ചു.നടുവക്കോട് സ്വദേശി പൂക്കോടൻ മുഹമ്മദലിയ്‌ക്കാണ് പരിക്കേറ്റത് . ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം . കടയിൽ നിന്ന് സാധനനങ്ങൾ വാങ്ങി മകനുമായി മടങ്ങുന്നതിനിടെയായിരുന്നു പുലി ചാടി വീണത്. പുലിയുടെ നഖം കൊണ്ടാണ് കാലിൽ പരിക്കേറ്റത് . മുഹമ്മദാലിയെ മമ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലിയെ കണ്ട് ബൈക്ക് നിർത്തിയെങ്കിലും റോഡ് മുറിച്ച് കടക്കുകയായിരുന്ന പുലി തിരികെ വന്ന് അക്രമിക്കുകയായിരുന്നുവെന്ന് മുഹമ്മദലി പറഞ്ഞു.ഇതോടെ ബൈക്കിൽ നിന്ന് വീണു. പുലിയെ കണ്ടതിന്റെ ഭീതി വിട്ടു മാറിയിട്ടില്ലെന്ന് മുഹമ്മദലി പറഞ്ഞു

പുലി ചാടി വീണതോടെ ഉപ്പ വണ്ടിയിൽ നിന്ന് വീണു. പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രിയിലാണെന്നും മകൻ മുഹമ്മദ് റാഫി പറഞ്ഞു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by