ദുബായ് :ന്യൂസിലാന്റിന്റെ 251റണ്‍സിനെതിരെ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം പൂര്‍ത്തിയാക്കി ഭാരതം ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടു. 2017ല്‍ ഫൈനലില്‍ എത്തിയെങ്കിലും കൈവിട്ടുപോയ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണ് എട്ട് വര്‍ഷത്തിന് ശേഷം ഇന്ത്യ രോഹിത് ശര്‍മ്മ എന്ന ക്യാപ്റ്റനിലൂടെ തിരിച്ചുപിടിക്കുന്നത്. ഫൈനലില്‍ ഓപ്പണറായി ഇറങ്ങി ഇന്ത്യയ്ക്ക് കരുത്തുറ്റ റണ്‍ അടിത്തറ നല്കി 76 റണ്‍സ് കൂട്ടിച്ചേര്‍ത്ത രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദി മാച്ച്.
.കളിയുടെ തുടക്കത്തില്‍ 76 റണ്‍സ് നേടി ഇന്ത്യയുടെ വിജയത്തിന് തുടക്കമിട്ട രോഹിത് ശര്‍മ്മയ്ക്ക് പിന്നാലെ കെ.എല്‍. രാഹുല്‍ വിജയലക്ഷ്യം പൂര്‍ത്തിയാക്കുകയായിരുന്നു. .
ശ്രേയസ് അയ്യര്‍-അക്സര്‍ പട്ടേല്‍ കൂട്ടുകെട്ട് 200 കടത്തി; അടുത്ത കൂട്ടുകെട്ട് ഉയര്‍ത്തി വിജയം കൊയ്യാന്‍ കെ.എല്‍.രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും
ദുബായ്: അഞ്ചുവിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ ദൃഢനിശ്ചയത്തോടെ ബാറ്റ് വീശുകയാണ് കെ.എല്‍. രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും. രാഹുലിന്റെ സ്കോര്‍ 24 കടന്നപ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 227 എന്ന ഭദ്രമായ നിലയിലാണ്.
വിക്കറ്റുകള്‍ വീഴുമ്പോഴും കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി ഇന്ത്യയെ വിജയത്തിലേക്ക് കുതിപ്പിക്കാന്‍ പിന്നാലെ വരുന്നവര്‍ക്ക് കഴിയുന്നു എന്നതാണ് ഈ ഫൈനലിന്റെ ഹൈലൈറ്റ്. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ പുറത്തായപ്പോള്‍ 60 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി ശ്രേയസ്സ് അയ്യരും അക്സര്‍ പട്ടേലും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി. ശ്രേയസ്സ് അയ്യര്‍ 48 റണ്‍സിന് പുറത്തായപ്പോള്‍ അക്സാര്‍ പട്ടേല്‍ 29 റണ്‍സിന് പുറത്തായി. പിന്നാലെ വന്ന കെ.എല്‍. രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും മികച്ച രീതിയില്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ പൊരുതുന്നു.
സിക്സറും ബൗണ്ടറികളും പറത്തിയ രോഹിത് ശര്‍മ്മ 76ന് പുറത്ത്; കോഹ്ലിയും ഗില്ലും പുറത്ത് ; ഇന്ത്യയെ മുന്നേറ്റി ശ്രേയസ് അയ്യര്‍-അക്സര്‍ കൂട്ടുകെട്ട്
ദുബായ് :76 റണ്‍സെടുത്ത് രോഹിത് ശര്‍മ്മയും ഒരു റണ്‍സെടുത്ത് വിരാട് കോഹ്ലിയും 31 റണ്‍സിന് ശുഭ് മാന്‍ ഗില്ലും പുറത്തായെങ്കിലും 34 റണ്‍സോടെ ശ്രേയസ്സ് അയ്യരും 12 റണ്‍സോടെ അക്സര്‍ പട്ടേലും ഇന്ത്യന്‍ ഇന്നിംഗ്സിനെ കൈപിടിച്ചുയര്ത്തുകയാണിപ്പോള്.
സിക്സറും ബൗണ്ടറികളും പറത്തിയ രോഹിത് ശര്‍മ്മ 76ന് പുറത്ത്
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്റിന്റെ ബൗളിംഗ് നിരയെ സ്റ്റേഡിയത്തിന് നാല് പാടും പറത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ പ്രകടനം 76 റണ്‍സിന് അവസാനിച്ചു. മുന്നിലേക്ക് കയറി സിക്സറടിക്കാന്‍ ഒരുങ്ങിയ രോഹിത് ശര്‍മ്മയെ വിക്കറ്റ് കീപ്പര്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു. സെഞ്ച്വറി പൂര്‍ത്തിയാക്കാതെ മടങ്ങിയതിന്റെ നിരാശയുണ്ടെങ്കിലും മികച്ച പ്രകടനം തന്നെയാണ് രോഹിത് ശര്‍മ്മ പുറത്തെടുത്തത്.
. 41 പന്തിലാണ് രോഹിത് ശര്‍മ്മ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ശുഭ് മാന്‍ ഗില്‍, വിരാട് കോഹ്ലി എന്നിവര്‍ക്ക് പിന്നാലെ രോഹിത് ശര്‍മ്മ കൂടി പുറത്തായതോടെ ഇന്ത്യയ്ക്ക് മേല്‍ അല്പം സമ്മര്‍ദ്ദമേറിയിരിക്കുകയാണ്. മികച്ച രീതിയില്‍ ശ്രേയസ് അയ്യര്‍ ബാറ്റു ചെയ്യുന്നു എന്നതാണ് ആശ്വാസം. ഇപ്പോള്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം അക്സാര്‍ പട്ടേലും ക്രീസിലുണ്ട്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ്മ തടിയന് ആണെന്നും സ്പോര്‍ട്സ് താരങ്ങള്‍ക്കുള്ള ഫിറ്റ് അദ്ദേഹത്തിനില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ് നടത്തിയ വിമര്‍ശനത്തിന് ചുട്ടമറുപടിയായിരുന്നു രോഹിത് ശര്‍മ്മ ഞായറാഴ്ച നല്‍കിയത്. അനായാസമായി അദ്ദേഹം സിക്സറുകളും ബൗണ്ടറികളും പായിക്കുകയായിരുന്നു. കൈല്‍ ജമീസനെ സ്ക്വയര്‍ ലെഗ്ഗിലേക്ക് സിക്സര്‍ പായിച്ച രോഹിത് ശര്‍മ്മയുടെ ഷോട്ട് ക്ലാസിക്കായിരുന്നു. തന്റെ ‘തടി’ ബാറ്റ് സ്മാന് എന്ന നിലയിലുള്ള പ്രകടനത്തിന് തടസ്സമല്ലെന്ന് കാണിക്കുന്ന രീതിയിലായിരുന്നു രോഹിത് ശര്‍മ്മയുടെ പ്രകടനം.
ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ബാറ്റ് ചെയ്ത ശുഭ് മാന്‍ ഗില്‍ കാല് സെഞ്ച്വറി പൂര്‍ത്തിയാക്കിയെങ്കിലും അധികം വൈകാതെ ക്യാച്ചൗട്ടായി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 100 കടന്നിരുന്നു. .
നിരാശനാക്കി വിരാട് കോഹ്ലി
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ നെടുംതൂണായ വിരാട് കോഹ്ലിയുടെ വിക്കറ്റ് അതിവേഗം വീണത് ഇന്ത്യയെ അല്പം ഞെട്ടിച്ചു. മൈക്കേല്‍ ബ്രേസ് വെല്ലിന്റെ പന്തില്‍ എല്‍ബി ഡബ്ല്യു ആയി പുറത്താവുകയായിരുന്നു കോഹ്ലി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് 251 റണ്‍സെടുത്തിട്ടുണ്ട്. പൊതുവേ സ്ലോ ആയ ക്രീസില്‍ റണ്‍സ് നേടുക ദുഷ്കരമായതിനാല് ഇന്ത്യയ്ക്ക് വിജയലക്ഷ്യമായ 252ല്‍ എത്താന്‍ പൊരുതേണ്ടി വരും.
സിക്സറും ബൗണ്ടറികളും പറത്തി രോഹിത് ശര്‍മ്മ; 41 പന്തില്‍ അര്‍ധസെഞ്ച്വറി; ന്യൂസിലാന്റിനെ പ്രതിരോധത്തിലാക്കി ഇന്ത്യയുടെ ക്യാപ്റ്റന്‍
ദുബായ് ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്റിന്റെ ബൗളിംഗ് നിരയെ സ്റ്റേഡിയത്തിന് നാല് പാടും പറത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ പ്രകടനം. 41 പന്തിലാണ് രോഹിത് ശര്‍മ്മ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ്മ തടിയന് ആണെന്നും സ്പോര്‍ട്സ് താരങ്ങള്‍ക്കുള്ള ഫിറ്റ് അദ്ദേഹത്തിനില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ് നടത്തിയ വിമര്‍ശനത്തിന് ചുട്ടമറുപടിയായിരുന്നു രോഹിത് ശര്‍മ്മ ഞായറാഴ്ച നല്‍കിയത്. അനായാസമായി അദ്ദേഹം സിക്സറുകളും ബൗണ്ടറികളും പായിക്കുകയായിരുന്നു. കൈല്‍ ജമീസനെ സ്ക്വയര്‍ ലെഗ്ഗിലേക്ക് സിക്സര്‍ പായിച്ച രോഹിത് ശര്‍മ്മയുടെ ഷോട്ട് ക്ലാസിക്കായിരുന്നു. തന്റെ ‘തടി’ ബാറ്റ് സ്മാന് എന്ന നിലയിലുള്ള പ്രകടനത്തിന് തടസ്സമല്ലെന്ന് കാണിക്കുന്ന രീതിയിലായിരുന്നു രോഹിത് ശര്‍മ്മയുടെ പ്രകടനം.
ഇപ്പോള്‍ രോഹിത് ശര്‍മ്മയുടെ സ്കോര്‍ 66 കടന്നു. അദ്ദേഹം സെഞ്ച്വറി ലക്ഷ്യമാക്കി നീങ്ങുകയാണ്. അതേ സമയം ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ബാറ്റ് ചെയ്യുന്ന ഗില്ലും കാല് സെഞ്ച്വറി പൂര്‍ത്തിയാക്കി ഒപ്പമുണ്ട്. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 100 കടന്നു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് 251 റണ്‍സെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: