India

ഹിന്ദു ഉണര്‍ന്നു തുടങ്ങി…നമ്മുടെ ചുറ്റുപാടുനിന്നും പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയതിന് സിന്ധുസൂര്യകുമാറിന് സങ്കടമെന്തിന്?: ടിജി

ഏഷ്യാനെറ്റിന്‍റെ കവര്‍ സ്റ്റോറി പരിപാടിയില്‍ നമ്മുടെ ചുറ്റുപാടുനിന്നും പത്ത് പേരെങ്കിലും കുംഭമേളയ്ക്ക് പോയതിന് അവതാരക സിന്ധുസൂര്യകുമാറിന് സങ്കടമെന്തിനെന്ന് ടി.ജി. മോഹന്‍ദാസ്. ഹിന്ദു ഉണര്‍ന്നു തുടങ്ങി. അതിന്‍റെ തുടക്കം മതപരമായ ആഘോഷത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നതില്‍ നിന്നാണെങ്കില്‍ അടുത്തഘട്ടത്തില്‍ അത് ദേശീയതയിലേക്ക് കടക്കുമെന്നും ടി.ജി. മോഹന്‍ദാസ്.

Published by

തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ കവര്‍ സ്റ്റോറി പരിപാടിയില്‍ നമ്മുടെ ചുറ്റുപാടുനിന്നും പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയതിന് അവതാരക സിന്ധുസൂര്യകുമാറിന് സങ്കടമെന്തിനെന്ന് ടി.ജി. മോഹന്‍ദാസ്. ഹിന്ദു ഉണര്‍ന്നു തുടങ്ങി. അതിന്റെ തുടക്കം മതപരമായ ആഘോഷത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നതില്‍ നിന്നാണെങ്കില്‍ അടുത്തഘട്ടത്തില്‍ അത് ദേശീയതയിലേക്ക് കടക്കുമെന്നും ടി.ജി. മോഹന്‍ദാസ്.

നൂറ് ശതമാനം സാക്ഷരതയുള്ള സ്ഥലത്ത് നിന്നും ആളുകള്‍ പോയതിലും കേരളത്തില്‍ നിന്നും ആളുകള്‍ പോയതിലും ആണ് വിഷമം. സിന്ധു ആരാധിക്കുന്ന രാഷ്‌ട്രീയ നേതാവായ കര്‍ണ്ണാടകത്തിലെ ഡി.കെ. ശിവകുമാറും കുംഭമേളയ്‌ക്ക് പോയിരുന്നു. അദ്ദേഹം സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ആശ്രമത്തിലെ മഹാശിവരാത്രി ആഘോഷത്തില്‍ അമിത് ഷായ്‌ക്കൊപ്പം പങ്കെടുക്കുകയും ചെയ്തത് ത്തത് സിന്ധുവിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലേ ?- ടി.ജി. മോഹന്‍ദാസ് ചോദിച്ചു. .

ഇന്ത്യമാറി, ലോകമാകെയും മാറി…ഇത് സിന്ധു മനസ്സിലാക്കണം. ടിവി ചാനലിന്റെ ഓഫീസ് നിലനില്‍ക്കുന്ന തിരുവനന്തപുരത്തെ പുളിയറക്കോണം മാത്രമല്ല ലോകം എന്ന് മനസ്സിലാക്കണം.
നാലമ്പലദര്‍ശനം എന്നൊരു സംഭവം കേട്ടിട്ടുണ്ടോ ?രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ എന്നിവരെ ദര്‍ശിക്കുക എന്നതാണ് നാലമ്പലദര്‍ശനം. പത്ത് പതിനഞ്ച് വര്‍ഷമായി ഇത് തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നാലമ്പലദര്‍ശനത്തിന് പോകുന്നവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. എന്തിന് ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ഇപ്പോള്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണം എത്രയാണെന്ന് അറിയാമോ? പത്ത് ലക്ഷം സ്ത്രീകള്‍. ഇവരുടെ എണ്ണം.ഓരോ വര്‍ഷവും കൂടുകയാണ്. ഹിന്ദു ഉണര്‍ന്നുതുടങ്ങി എന്നതിന്റെ ആദ്യത്തെ തെളിവാണ് മതപരമായ ആഘോഷത്തിലെ ജനപങ്കാളിത്തത്തിലെ വര്‍ധന. ഇനി അടുത്ത പടി ഇന്ത്യയുടെ ദേശീയത സംരക്ഷിക്കാനുള്ള ആഹ്വാനമായിരിക്കും വരിക. ഈ മാറ്റങ്ങള്‍ മനസ്സിലാക്കാതെ കട്ടന്തറ ലോക്കല്‍ കമ്മിറ്റി പ്രമേയം പാസാക്കുന്ന പോലെ സാക്ഷരകേരളത്തില്‍ നിന്നും ആളുകള്‍ കുംഭമേളയ്‌ക്ക് പോയത് മോശമായിപ്പോയി, മഹാകുംഭമേള നിര്‍ത്തിവെയ്‌ക്കണം എന്നൊക്കെ പറയുന്നത് വിഡ്ഡിത്തമാണ്.- ടി.ജി പറയുന്നു.

നിങ്ങള്‍ക്ക് ഹജ്ജ് യാത്രയെപ്പറ്റി എന്തെങ്കിലും ഇതുപോലെ പറയാന്‍ കഴിയുമോ? പറഞ്ഞിട്ട് പുളിയറക്കോണത്തെ ആ സ്റ്റുഡിയോയില്‍ ഇരിക്കാന്‍ കഴിയുമോ?- ടിജി ചോദിക്കുന്നു.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക