India

സർക്കാർ ഭൂമിയിൽ അനധികൃത മുസ്ലീം പള്ളി പ്രവർത്തിച്ചത് വർഷങ്ങളോളം ; ബുൾഡോസർ കൊണ്ട് ഇടിച്ച് പൊളിച്ച് യോഗി സർക്കാർ

ഗ്രാമവാസിയായ റഫീഖ് പള്ളി സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ കേസ് പരിഗണിച്ച ശേഷം പള്ളി നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു

Published by

ലഖ്നൗ : ഉത്തർപ്രദേശിൽ അനധികൃത മുസ്ലീം പള്ളി പൊളിച്ചുമാറ്റി യോഗി സർക്കാർ. ബഹറൈച്ച് ജില്ല ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. നാനാപാറ തഹ്‌സിലിലെ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബുൾബുൾ നവാസ് ഗ്രാമത്തിലെ സർക്കാർ ഭൂമിയിൽ വർഷങ്ങളായി പ്രവർത്തിച്ച് വന്നിരുന്ന അനധികൃത മുസ്ലിം പള്ളിയാണ് പൊളിച്ചത്.

നാനാപാറ റവന്യൂ ഓഫീസർ അംബിക ചൗധരിയുടെ നേതൃത്വത്തിലാണ് ഈ നടപടി സ്വീകരിച്ചത്. സുരക്ഷയ്‌ക്കായി സ്ഥലത്ത് ഒരു പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു. അതേ സമയം ഗ്രാമവാസിയായ റഫീഖ് പള്ളി സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരുന്നു.

എന്നാൽ കേസ് പരിഗണിച്ച ശേഷം പള്ളി നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവിനെത്തുടർന്ന്, റവന്യൂ ഓഫീസർ അംബിക ചൗധരി, നയാബ് തഹസിൽദാർ, അക്ഷയ് പാണ്ഡെ, കനുങ്കോ റാം സജീവൻ പാണ്ഡെ എന്നിവർ ചില തൊഴിലാളികളുമായി സ്ഥലത്തെത്തി പള്ളി പൊളിച്ചുമാറ്റുകയാണുണ്ടായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക