ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് അനുയോജ്യമായ ഒരു മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിനുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ കേന്ദ്ര വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ്, പ്രമുഖ ഇന്ത്യന്‍ ടെക് കമ്പനികളോട് ആഹ്വാനം ചെയ്തു . ഡാറ്റാക്വസ്റ്റ് ഇന്ത്യ സംഘടിപ്പിച്ച 32-ാമത് ഐസിടി ബിസിനസ് അവാര്‍ഡ്സ് & ഡിക്യു ഡിജിറ്റല്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ വേദിയില്‍ നിന്ന്, നമ്മുടെ മുന്‍നിര ടെക് കമ്പനികളായ ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ എന്നിവയോട് ഈ വെല്ലുവിളി സ്വീകരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു: നമ്മുടെ രാജ്യത്തിനായി ഒരു മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം സൃഷ്ടിക്കുക. ‘സേവനങ്ങള്‍ നല്കുന്നതില് നിങ്ങള്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്, പക്ഷേ ഇപ്പോള്‍ ഇന്ത്യ ഒരു ഉല്‍പ്പന്നാധിഷ്ഠിത രാഷ്ട്രമായി മാറേണ്ട സമയമാണ്. ഈ ശ്രമത്തില്‍ നിങ്ങളെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: