Literature

കവിത: എന്നെയും തഴുകും

Published by

നകകിരീടം പീലിയില്‍ മുങ്ങും
പങ്കജാ ലോചനാ മൂര്‍ത്തിയാം കൃഷ്ണാ
പങ്കജ ലോചന മൂര്‍ത്തിയാം.
പട്ടുപീതാബരം ഉടലില്‍ ഒഴുകും
പട്ടു പീതാംബരാം ഉടലില്‍ ഒഴുകും
കാരുണ്യമൂര്‍ത്തെ നിന്‍ കുഴല്‍ വിളിയില്‍
പുളകങ്ങള്‍ ചാര്‍ത്തും യമുനയില്‍ നിന്‍ കുഴല്‍
പുളകങ്ങള്‍ ചാര്‍ത്തും യമുനയില്‍ നിന്‍ കുഴല്‍
ഓളങ്ങള്‍ ആയി എന്നെയും തഴുകി.
കിങ്ങിണി മണികള്‍ തന്‍ താളത്തില്‍ രാധയും
സഖിമാരും ഒത്തല്ലോ നടനമെന്‍ കണ്ണാ
നിന്‍ തനു വിരലില്‍ ഒഴുകുമീ ഉലകം
പുളകങ്ങളായീ എന്നെയും തഴുകും
എന്നെയും തഴുകും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by