തൊടുപുഴ : സ്ഫോടക വസ്തുക്കളുമായി ഈരാറ്റുപേട്ട നടയ്ക്കല്‍ കണ്ടത്തില്‍ ഷിബിലി (43) കട്ടപ്പന പൊലീസിന്റെ പിടിയിലായി. കട്ടപ്പന പുളിയന്മലയ്ക്ക് സമീപത്തു നിന്നാണ് 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിന്‍ സ്റ്റിക്കുകളും പിടിച്ചെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് ജീപ്പില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സ്ഫോടക വസ്തുക്കളുടെ ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ്മോന്, വണ്ടന്മേട് സി.ഐ ഷൈന്‍കുമാര്‍, എസ്.ഐമാരായ ബിനോയി എബ്രഹാം, പ്രകാശ്, സി.പി.ഒ ഫൈസല്‍, രേവതി, സല്‍ജോമോന്‍, സുബിന്, ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അനധികൃത പാറമടകളിലേക്കും മറ്റും വില്‍ക്കാനാണ് സ്ഫോടക വസ്തുക്കള്‍ എത്തിച്ചതെന്നാണ് ഷിബിലി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: