പ്രീതി സിന്‍റയ്ക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസുകാരുടെ സമൂഹമാധ്യമഅക്കൗണ്ടില്‍ വന്ന കള്ളപ്രചാരണപോസ്റ്റ് (വലത്ത്)
മുംബൈ: മഹാകുംഭമേളയില്‍ മുങ്ങിക്കുളിച്ച ശേഷം നടി പ്രീതി സിന്‍റയ്ക്കെതിരെ കോണ്ഗ്രസിന്റെ കള്ളപ്രചാരണം. കോണ്‍ഗ്രസ് കേരള എന്ന കേരളത്തിലെ കോണ്ഗ്രസിന്റെ സമൂഹമാധ്യമഅക്കൗണ്ടിലാണ് പ്രീതി സിന്‍റയുടെ 18 കോടി രൂപയുടെ ന്യൂ ഇന്ത്യ കോഓപ്പറേറ്റീവ് ബാങ്ക് എഴുതിത്തള്ളി എന്ന കള്ളം പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ ഇതിനെതിരെ നടി പ്രീതി സിന്‍റ ശക്തമായി രംഗത്ത് വന്നു. കേരളത്തിലെ കോണ്‍ഗ്രസ് യുണിറ്റിന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ തനിക്കെതിരെ നുണ പ്രചരിപ്പിക്കുകയാണെന്നും അത് പരസ്യമാക്കുകയും ചെയ്യുന്നുവെന്നും പ്രീതി സിന്‍റ കുറ്റപ്പെടുത്തി. “പ്രീതി സിന്‍റ തന്റെ സമൂഹമാധ്യമഅക്കൗണ്ട് ബിജെപിയ്‌ക്ക് നല്‍കിയെന്നും അതിന്റെ പേരില്‍ അവരുടെ 18 കോടിയുടെ കടം പൊളിയാന്‍ പോകുന്ന സഹകരണബാങ്കായ ന്യൂ ഇന്ത്യ കോഓപ്പറേറ്റീവ് ബാങ്ക് എഴുതിത്തള്ളി എന്നുമായിരുന്നു കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രചാരണം. പണം നിക്ഷേപിച്ച പാവങ്ങള്‍ തെരുവില്‍ നില്‍ക്കുകയാണെന്നും ഈ പോസ്റ്റില്‍ പറയുന്നു.
ഈ സഹകരണബാങ്കില്‍ 25 കോടി രൂപ വരെ വായ്പ യാതൊരു രേഖകളും പരിശോധിക്കാതെ നല്‍കിവന്നിരുന്നെന്നും പ്രീതി സിന്‍റ ഇവിടെ നിന്നും 18 കോടി വായ്പ എടുത്തിരുന്നെന്നും ബാങ്ക് പൊളിഞ്ഞതോടെ റിസര്വ്വ് ബാങ്ക് തന്നെ പ്രീതി സിന്‍റയുടെ കടം എഴുതിത്തള്ളിയെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ടിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പ്രീതി സിന്‍റ.
തനിക്ക് ഈ ബാങ്കില്‍ ഓവര്‍ ഡ്രാഫ്റ്റായി പണം കടമെടുക്കാന്‍ സൗകര്യം ഉണ്ടായിരുന്നു. അന്ന് എടുത്ത കടമെല്ലാം പത്ത് വര്‍ഷം മുന്‍പ് മുഴുവനായി താന്‍ അടച്ചുതീര്‍ത്തെന്നും ഈ അക്കൗണ്ട് പത്ത് വര്‍ഷം മുന്‍പേ അവസാനിപ്പിച്ചുവെന്നും പ്രീതിസിന്‍റ പറഞ്ഞു. വസ്തുത ഇതായിരിക്കെ നുണപ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക