India

കൊല്‍ക്കത്തയില്‍ നിന്നും ചെന്നൈയിലേക്ക് 600 രൂപയില്‍ പറക്കാം…ഐഐടി മദ്രാസിലെ വിദ്യാര്‍ത്ഥികളുണ്ടാക്കിയ ഗ്ലൈഡര്‍ കണ്ട് ആനന്ദ് മഹീന്ദ്ര

ഇനി കൊല്‍ക്കത്തയില്‍ നിന്നും ചെന്നൈയിലേക്ക് വെറും 600 രൂപയ്ക്ക് കടല്‍ യാത്ര ചെയ്യാം. കുറഞ്ഞ ബജറ്റില്‍ ദീര്‍ഘദൂരം കടലിലൂടെ യാത്ര സാധ്യമാക്കുന്ന സീ ഗ്ലൈഡന്‍ ആണ് ഐഐടി മദ്രാസിലെ വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ടപ് കമ്പനി സൃഷ്ടിച്ചത്.

Published by

മുംബൈ: ഇനി കൊല്‍ക്കത്തയില്‍ നിന്നും ചെന്നൈയിലേക്ക് വെറും 600 രൂപയ്‌ക്ക് കടല്‍ യാത്ര ചെയ്യാം. കുറഞ്ഞ ബജറ്റില്‍ ദീര്‍ഘദൂരം കടലിലൂടെ യാത്ര സാധ്യമാക്കുന്ന സീ ഗ്ലൈഡന്‍ ആണ് ഐഐടി മദ്രാസിലെ വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ടപ് കമ്പനി സൃഷ്ടിച്ചത്.

ഈ ഗ്ലൈഡര്‍ കടല്‍ത്തിരമാലകള്‍ക്ക് മുകളിലൂടെ തെന്നിനീങ്ങി കുതിക്കുന്നത് കണ്ട് അമ്പരക്കുകയും അത്ഭുതം കൂറുകയും ചെയ്തത് മഹീന്ദ്ര കാര്‍ കമ്പനി ഉടമ സാക്ഷാല്‍ ആനന്ദ് മഹീന്ദ്രയാണ്. ഇദ്ദേഹം ഈ സീ ഗ്ലൈഡറിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കവെച്ചു.

വിദ്യാര്‍ത്ഥികളുടെ ഈ സ്റ്റാര്‍ട്ടപ് സംരഭത്തിന്റെ പേര് വാട്ടര്‍ ഫ്ലൈ ടെക്നോളജീസ് എന്നാണ്. മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗതയില്‍ ഈ ഗ്ലൈഡറിന് കടല്‍ത്തിരകള്‍ക്ക് മീതെക്കൂടെ കുതിക്കാന്‍ കഴിയുന്നു എന്നതാണ് സവിശേഷത. ഇതിന്റെ ഒരു പ്രാരംഭരൂപം ഈ വര്‍ഷം കമ്പനി പുറത്തിറക്കും. കടല്‍പ്പരപ്പില്‍ നിന്നും നാല് മീറ്റര്‍ ഉയരത്തിലാണ് ഈ സീ ഗ്ലൈഡര്‍ പറക്കുക. ഇതുവഴി യാത്രക്കാരെ കൊല്‍ക്കത്തയില്‍ നിന്നും ചെന്നൈയിലേക്ക് 600 രൂപ ചെലവില്‍ എത്തിക്കുകയാണ് വാട്ടര്‍ ഫ്ലൈ ടെക്നോളജീസിന്റെ ലക്ഷ്യം.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക