മാർച്ച് 8 അന്താരാഷ്‌ട്ര വനിതാ ദിനം അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം എങ്ങനെയുണ്ടായിരുന്നുവെന്ന് രോഗികളുടെ മനുഷ്യാവകാശങ്ങൾ മുൻനിർത്തി നിരവധി നിയമ പോരാട്ടങ്ങൾ നടത്തി വിജയിച്ച മലപ്പുറം താനൂർ സ്വദേശിയും ആരോഗ്യ വകുപ്പിലെ യുവ വനിതാ ഡോക്ടറുമായ ഡോ . കെ . പ്രതിഭ ഇപ്രകാരം പറയുന്നു.
രോഗീ പരിചരണത്തിന്റെ ആവിശ്യത വർദ്ധിച്ച പ്രാധാന്യം അർഹിക്കുന്നു. അതിന് കൂടുതൽ ശ്രദ്ധ വ്യക്തി ജീവിതത്തിൽ നൽകുവാൻ കഴിഞ്ഞു. സേവനങ്ങൾക്ക് വ്യക്തി ജീവിതം കൂടുതലായി വിനിയോഗിക്കപ്പെട്ടു. ഭാവിയിലേക്ക് നോക്കുമ്പോൾ പരിധിയില്ലാതെ പ്രവർത്തിക്കുക, രോഗികൾക്ക് പൂർണ്ണമായി സേവനം നൽകുക. പ്രതിബദ്ധതയോടും മുന്നോട്ട് പോകുക. രോഗികളെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാൻ സഹായിക്കുക. അനുകമ്പയോടെ കരുതി രോഗികളുടെ ഭാഗമായി മാറുവാൻ കഴിഞ്ഞതാണ് ജോലിയിൽ ഏറെ സന്തുഷ്ടത നൽകിയത് .
ഡോ.കെ. പ്രതിഭയുടെ നിയമ പോരാട്ടത്തിനൊടുവിലാണ് സംസ്ഥാന ഗവണ്മെന്റ് പ്രതികളുടെ വൈദ്യ പരിശോധനയ്‌ക്ക് പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചത് . ഗർഭിണികളായ സ്ത്രീകളുടെ വയറിൽ വളരുന്ന കുഞ്ഞിനും മനുഷ്യാവകാശം ഉണ്ടെന്ന തിരിച്ചറിവാണ് വീട്ട് പ്രസവങ്ങളിൽ കുഞ്ഞുങ്ങൾ മരണപ്പെടുന്നത് തടയുവാൻ ആവിശ്യമായ കൂടുതൽ മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി മുഖേന കഴിഞ്ഞ വർഷം നിയമ പോരാട്ടത്തിന് തന്നെ നയിച്ചതെന്നും മോശം സാഹചര്യത്തും സ്വന്തമായ ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകലാണ് സ്ത്രീയുടെ വിജയമെന്നും വനിതയായ ഈ ഡോക്ടർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: