കൊല്ലം : സ്വന്തം മണ്ഡലത്തിൽ പാർട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ എം എൽ എ യും , നടനുമായ എം . മുകേഷ് എവിടെ ? കഴിഞ്ഞ ദിവസങ്ങളിൽ മാദ്ധ്യമങ്ങളിൽ ഉയർന്ന ചോദ്യമാണിത് . ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്നാണ് എം എൽ എ പരിപാടിയിൽ പങ്കെടുക്കാത്തതെന്നും ചർച്ചകൾ ഉണ്ടായി . എന്നാൽ പീഡനത്തിന്റെ വരെ തീവ്രത അളന്ന് ശിക്ഷ വിധിക്കുന്ന പാർട്ടിയിൽ ആലുവ സ്വദേശിയായ നടിയുടെ ലൈംഗിക പീഡന പരാതി വലിയ ചർച്ചയൊന്നും ആയിട്ടില്ലെന്നും വാർത്തകൾ വന്നു.
ഇപ്പോഴിതാ ആ വാർത്തകൾ സ്ഥിരീകരിച്ച് മുകേഷ് സമ്മേളന വേദിയിൽ എത്തിയിരിക്കുകയാണ് . തന്റെ അസാന്നിധ്യം ചോദ്യം ചെയ്ത മാദ്ധ്യമങ്ങളെ പരിഹസിച്ചാണ് മുകേഷിന്റെ ആദ്യപ്രതികരണം .
‘ ജോലി സംബന്ധമായ യാത്ര കാരണം രണ്ട് ദിവസം ഞാൻ വിട്ടുനിന്നിരുന്നു, നിയമസഭ നടക്കാത്ത സമയം ജോലിയുമായി ബന്ധപ്പെട്ട് യാത്ര പോയതാണ് . പോകുന്നതിനുമുമ്പ് ഞാൻ വിവരം പാർട്ടിയെ അറിയിച്ചു. നിങ്ങളുടെ എല്ലാവരുടെയും ആശങ്കയ്‌ക്ക് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ഞാന്‍ കൊല്ലത്തുനിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോള്‍ ഇത്രയും കരുതല്‍ നിങ്ങള്‍ കാണിക്കുന്നുണ്ടല്ലോ.” – മുകേഷ് പറഞ്ഞു.നമ്മള്‍ ഇല്ലാതെ കൊല്ലം ഇല്ലെന്നും മുകേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
“ഇന്ന് രാവിലെ, ലണ്ടനിൽ നിന്ന് ഒരാൾ എന്നെ വിളിച്ചു, ബ്രാഞ്ച് മീറ്റിംഗിൽ പങ്കെടുക്കുന്നുണ്ടോ എന്ന് ചോദിച്ചു. ആരാണെന്ന് ഞാൻ അന്വേഷിച്ചപ്പോൾ, പൂയപ്പള്ളിയിൽ നിന്നുള്ള ബ്രാഞ്ച് സെക്രട്ടറിയാണെന്ന് പറഞ്ഞു. ലണ്ടനിൽ എന്തിനാണ് പോയതെന്ന് ഞാൻ ചോദിച്ചപ്പോൾ, ജോലിക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാനും ജോലിക്ക് പോയിരുന്നുവെന്നും ഇന്ന് സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ഞാൻ അവരോട് പറഞ്ഞു,” മുകേഷ് പറഞ്ഞു.
സമ്മേളനത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ധാരണയില്ലായ്‌മയിൽ നിന്നാണ് തന്റെ അഭാവത്തെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടായതെന്ന് മുകേഷ് പറഞ്ഞു. പാർട്ടി നിയമിച്ച പ്രതിനിധികൾ മാത്രമേ സമ്മേളനത്തിൽ പങ്കെടുക്കൂ. ഞാൻ ഒരു പ്രതിനിധിയല്ലാത്തതിനാൽ, എത്തുന്നതിന് പരിമിതികളുണ്ടെന്നും മുകേഷ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: